മങ്കട ഉപജില്ല ശാ​​സ്​​​ത്രോ​​ത്സ​​വ​ത്തി​ന്​ മക്കരപ്പറമ്പ്​ എച്ച്​.എസ്​.എസിൽ തുടക്കം

മക്കരപറമ്പ്: രണ്ടുദിവസം നീണ്ട മങ്കട ഉപജില്ല ശാസ്ത്രോത്സവത്തിന് മക്കരപറമ്പ് ജി.വി.എച്ച്.എസ്.എസിൽ തുടക്കമായി. ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എം.ടി. സലീന ടീച്ചർ അധ്യക്ഷത വഹിച്ചു. മങ്കട േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് സഹീദ എലിക്കോട്ടിൽ, േബ്ലാക്ക് പഞ്ചായത്ത് മെംബർ വെങ്കിട്ട ബഷീർ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹബീബ കരുവള്ളി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രമ്യ രാമദാസ്, മങ്കട എ.ഇ.ഒ ടി.വി. സോമസുന്ദരൻ, പി.ടി.എ പ്രസിഡൻറ് കുഞ്ഞഹമ്മദ് കുഴിയേങ്ങൽ, എസ്.എം.സി ചെയർമാൻ കെ.പി. മുഹമ്മദലി, പ്രധാനാധ്യാപകൻ ടി. മുഹമ്മദ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ കെ.വി. സമീറ, എം. മൊയ്തു മാസ്റ്റർ, പി. സെയ്തലവി, എം.ടി.എ പ്രസിഡൻറ് കെ. ഫാത്തിമ സുഹറ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ.പി. അബ്ദുൽ കരീം സ്വാഗതവും ടി.വി. സേതുമാധവൻ നന്ദിയും പറഞ്ഞു. മേളയുടെ ലോഗോ തയാറാക്കിയ പി. സേതുമാധവന് എം.എൽ.എ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.