മലപ്പുറം: ഡി.സി.സി ഒാഫിസിൽ പാർട്ടി അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനിടെ ചേരിതിരിഞ്ഞ് കൈയാങ്കളി. സംസ്ഥാന കോൺഗ്രസിെൻറ സംഘടന തെരഞ്ഞെടുപ്പിെൻറ റിേട്ടണിങ് ഒാഫിസർ സുന്ദരേശൻ നാച്ചിയപ്പയുെട മുന്നിൽ വെച്ചാണ് ഇരുപക്ഷങ്ങൾ തമ്മിൽ ഉന്തും തള്ളും നടന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അംഗത്വ ബുക്ക് വിതരണം സംബന്ധിച്ച് മഞ്ചേരി നഗരസഭയിലെ പയ്യനാട് സ്റ്റേഡിയം ബൂത്ത് പ്രസിഡൻറ് റിേട്ടണിങ് ഒാഫിസറോട് പരാതിപ്പെടുന്നതിനിടെ ഒരു ഡി.സി.സി ഭാരവാഹി പിടിച്ചുതള്ളുകയായിരുന്നു. ഇതേ തുടർന്ന് ഇരുചേരികളും തമ്മിൽ ബഹളവും കൈയാങ്കളിയുമുണ്ടായി. ഡി.സി.സി നേതൃത്വം ഏകപക്ഷീയമായി അംഗത്വ ബുക്കുകൾ വിതരണം ചെയ്യുകയാണെന്നും മുതിർന്ന നേതാക്കളോട് ആലോചിക്കുന്നിെല്ലന്നുമായിരുന്നു ബൂത്ത് പ്രസിഡൻറിെൻറ പരാതി. മഞ്ചേരി മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിൽ നേരത്തേതന്നെ ശക്തമായ ചേരിതിരിവ് നിലനിൽക്കുന്നുണ്ട്. ഇതിെൻറ തുടർച്ചയാണ് വെള്ളിയാഴ്ച ഡി.സി.സി ഒാഫിസിലുണ്ടായതെന്നാണ് സൂചന. റിേട്ടണിങ് ഒാഫിസർ പ്രശ്നത്തിൽ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ബഹളം അവസാനിച്ചത്. എം.െഎ. ഷാനവാസ് എം.പിയും യോഗത്തിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.