തേഞ്ഞിപ്പലം: തേഞ്ഞിപ്പലം അരീപ്പാറയിൽ പുലിയെ കണ്ടതായി അഭ്യൂഹം. അരീപ്പാറ പെരിഞ്ചീരിക്കുളത്തിന് സമീപം വയലിലാണ് പുലിയെ കണ്ടതായി പറയുന്നത്. പുലിയിറങ്ങിയെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ ജനം സ്ഥലത്തേക്കൊഴുകി. ഒരു രാത്രിയും ഒരു പകലും ജനങ്ങളെ മുള്‍മുനയിലാക്കിയ ജീവി കുറുനരിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കിയതോടെയാണ് ജനം പിരിഞ്ഞുപോയത്. ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ട് നാലരക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുംവരെ നാട്ടുകാര്‍ പുലിക്ക് വേണ്ടി തിരച്ചിലിലായിരുന്നു. പരിശോധനയില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടെതെല്ലന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരായ ദിജിന്, രഞ്ജിത്ത് എന്നിവര്‍ വ്യക്തമാക്കി. പുലിയുടെ കാല്പ്പാടിന് വലിപ്പമുണ്ടാവുമെന്നും നഖത്തിെൻറ പാടുണ്ടാവില്ലെന്നും വനംവകുപ്പ് പറഞ്ഞു. നാളുകള്‍ക്ക് മുമ്പ് വള്ളിക്കുന്നില്‍ കാണപ്പെട്ട വന്യജീവിയുമായി ഇതിന് സാമ്യമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിർദേശം നൽകി. ചൊവ്വാഴ്ച രാത്രിയാണ് നാട്ടുകാരായ സി.കെ. നാസറും മറ്റ് ചിലരും ‘പുലിയെ’ കണ്ടത്. മൊബൈല്‍ ടോര്ച്ചിെൻറ വെട്ടത്തില്‍ കാണപ്പെട്ട ജീവി പെെട്ടന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ബുധനാഴ്ച രാവിലെ കുളത്തിനോട് ചേര്‍ന്ന കൈതക്കാട്ടിനുള്ളില്‍ മാളത്തിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ തിളക്കമുള്ള കണ്ണുകള്‍ കണ്ടതോടെ നാട്ടുകാരില്‍ പുലിയെന്ന സംശയം വീണ്ടും ഉയര്‍ന്നു. പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾകൂടി കണ്ടെത്തിയതോടെ സംശയം വര്‍ധിച്ചു. ചിലര്‍ കാടുകളിലും മാളത്തിലും വന്യജീവിക്കായി തീയിട്ടും നോക്കി. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുറുനരിയെന്ന് പറഞ്ഞതോടെയാണ് നാട്ടുകാർ തിരച്ചിൽ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.