മലപ്പുറം: ജില്ല ആസ്ഥാനത്തെ എ.ടി.എമ്മുകളിൽ പണം നിറക്കാത്തതിന് വ്യക്തമായ വിശദീകരണം നൽകാതെ എസ്.ബി.െഎ അധികൃതർ. സിവിൽ സ്റ്റേഷനിലെയും നഗരത്തിലെ മറ്റിടങ്ങളിലെയും എസ്.ബി.െഎ എ.ടി.എമ്മുകൾ മിക്ക ദിവസങ്ങളിലും കാലിയാണ്. സിവിൽ സ്റ്റേഷനിൽ നിരവധി ജീവനക്കാർ ആശ്രയിക്കുന്ന ബി-മൂന്ന് േബ്ലാക്കിലെ എ.ടി.എം കൗണ്ടർ ഷട്ടറിട്ടിട്ട് ഒരാഴ്ച പിന്നിട്ടു. ഇതിനെതിരെ ജീവനക്കാർ ജില്ല കലക്ടർക്ക് മുമ്പിൽ പരാതിപ്പെട്ടിരിക്കുകയാണ്. എ.ടി.എം എസ്.ബി.െഎയിൽനിന്ന് മാറ്റി മറ്റു ബാങ്കുകളെ ഏൽപ്പിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പണപ്രതിസന്ധി ഒഴിഞ്ഞിട്ടും ജില്ല ആസ്ഥാനത്തെ ചെസ്റ്റുകളിൽ പണക്കമ്മി തുടരുന്നതിന് വ്യക്തമായ ഉത്തരം ബാങ്ക് അധികൃതരിൽനിന്ന് ലഭ്യമല്ല. നിലവിൽ ബ്രാഞ്ചുകളോട് ചേർന്ന എ.ടി.എമ്മുകളിൽ ബന്ധപ്പെട്ട ബ്രാഞ്ചുകളിൽനിന്നാണ് പണം നിറക്കുന്നത്. ബ്രാഞ്ചിെൻറ സാമീപ്യമില്ലാത്ത എ.ടി.എമ്മുകൾക്ക് മാത്രമാണ് എസ്.ബി.െഎ സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നത്. സ്വകാര്യ ഏജൻസികൾ കൃത്യമായി പണം നിറക്കുന്നില്ലെന്നായിരുന്നു പരാതി. എന്നാൽ, എസ്.ബി.െഎ മേൽനോട്ടത്തിൽ പണം നിറക്കാൻ തുടങ്ങിയിട്ടും ഭൂരിപക്ഷം എ.ടി.എമ്മുകളും കാലിയായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.