പട്ടിക്കാട്: കിണറിനു സമീപത്തെ പൊതു കുളിമുറിയിൽ ഒളികാമറ വെച്ച യുവാവിന് നാട്ടുകാരുടെയും സ്ത്രീകളുടെയും തല്ല് ചികിത്സ. പട്ടിക്കാട് ചുങ്കം പള്ളിക്കുത്ത് ചിറക്കൽ പ്രദേശത്തെ യുവാവിനെയാണ് പൊതു കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ചതിനെ തുടർന്ന് പ്രദേശവാസികൾ കൈകാര്യം ചെയ്തത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പള്ളിക്കുത്ത് ചിറക്കലിലെ പൊതുകിണർ നന്നാക്കി തൊട്ടടുത്ത് നാട്ടുകാർ കുളിമുറി സ്ഥാപിച്ചിരുന്നു. ഈ കുളിമുറിയിൽ പെൻകാമറ സ്ഥാപിച്ചത് കുളിക്കാനെത്തിയ സ്ത്രീകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്, നടന്ന അന്വേഷണത്തിൽ ഓൺ ചെയ്ത കാമറ കുളിമുറിയിൽ സ്ഥാപിക്കുന്ന പ്രദേശവാസിയായ യുവാവിെൻറ മുഖം കാമറയിൽ നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. കാമറ സ്ഥാപിച്ചതിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. മേലാറ്റൂർ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.