ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​ച്ചി​ല്ല; ദ​ലി​ത്​ കു​ടും​ബ​ത്തി​നെ​തി​രെ ജ​പ്തി ന​ട​പ​ടി

വണ്ടൂര്‍: ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടര്‍ന്ന് മൂന്നംഗ ദലിത് കുടുംബത്തിനെതിരെ ജപ്തി നടപടി. പോരൂര്‍ പഞ്ചായത്തിലെ ചെറുകോട് ആശാരിപടിയിലെ കരുവട്ടം ചോലകോളനിയിലെ എടപുലത്ത് സുഭാഷിനും കുടുംബത്തിനുമാണ് ബാങ്ക് നടപടി. 2012ല്‍ ഒന്നര ലക്ഷം രൂപയുടെ വായ്പയെടുത്തിരുന്നു. ഇപ്പോള്‍ പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് പലിശയും കൂട്ടു പലിശയുമടക്കം മൂന്ന് ലക്ഷത്തോളം രൂപയായി. തുടര്‍ന്നാണ് ജില്ല സഹകരണ ബാങ്ക് അധികൃതര്‍ നടപടി എടുത്തത്. വീടിനകത്തെ സാധനങ്ങള്‍ പുറത്തിട്ട് വീടിെൻറ വാതില്‍ പൂട്ടി സീല്‍ ചെയ്തു. വീടിനുള്ളിലേക്ക് കയറാന്‍ പറ്റാതായതോടെ ഭാര്യയെയും മകനെയും ഭാര്യയുടെ വീട്ടിലേക്ക് അയച്ചു. സുഭാഷ് വീടിന് പുറത്താണ് ഇപ്പോൾ താമസം. പണം തിരിച്ചടക്കാത്തതിനാല്‍ കോടതി നിയോഗിച്ച കമീഷനാണ് ജപ്തി നടപടികള്‍ സ്വീകരിച്ചതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ലേല നടപടികള്‍ എത്തും മുമ്പ് പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ നിര്‍ധന കുടുംബത്തിെൻറ ജീവിതം വഴിമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.