താനൂർ: പൊ​ലീ​സ്​ ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി ^ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ

താനൂർ: താനൂർ തീരമേഖലയിലെ സംഘർഷത്തിൽ െപാലീസിെൻറ ഇടപെടൽ വൻ ദുരന്തമാണ് ഒഴിവാക്കിയതെന്ന് ന്യൂനപക്ഷ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ ഹനീഫ അഭിപ്രായപ്പെട്ടു. സംഘർഷ മേഖലകളിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷ ദിവസം രാത്രി 11ഓടെ ക്യാമ്പിൽ നിന്നെത്തിയ െപാലീസിെൻറ നടപടികളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായ ഒരു വിഴ്ചയെന്നും കമീഷൻ ചൂണ്ടിക്കാട്ടി. അക്രമത്തിൽ തകർന്ന വീടുകൾ, വാഹനങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയെല്ലാം കമീഷൻ സന്ദർശിച്ചു. വീടുവിട്ട് പോയവരിൽ നിന്നും കുട്ടികളിൽ നിന്നും മൊഴിയെടുത്തു. പല വീടുകൾക്കും കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടുകളിൽ നേരിട്ടെത്തി സംഭവങ്ങൾ ചോദിച്ചറിഞ്ഞു. അക്രമങ്ങളിലെ യഥാർഥ പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. സമർഥരായ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമാണ് താനൂരിന് വേണ്ടത്. മൂന്ന് കിലോമീറ്ററിനുള്ളിൽ ഒരു എൽ.പി സ്കൂൾ മാത്രമാണുള്ളത്. ശുദ്ധജല ലഭ്യത കുറവ് പ്രദേശത്ത് ഏറെയാണ്. കാര്യമായ ബോധവത്കരണം തന്നെ ജനങ്ങൾക്ക് നൽകണമെന്നും ഇതെല്ലാമടങ്ങുന്ന വിശദറിപ്പോർട്ടാണ് സർക്കാറിന് സമർപ്പിക്കുകയെന്നും കമീഷൻ പറഞ്ഞു. ചാപ്പപ്പടി, കോർമൻ കടപ്പുറം, ആൽബസാർ തുടങ്ങി സംഘർഷമുണ്ടായ മുഴുവൻ പ്രദേശങ്ങളും സന്ദർശിച്ചു. അംഗങ്ങളായ ബിന്ദു തോമസ്, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ഡയറക്ടർ ഉസ്മാൻ ഹാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.