വകുപ്പുകളിൽ നിന്ന്​ റിപ്പോർട്ടുകൾ വൈകുന്നത്​ തിരിച്ചടി

മലപ്പുറം: സർക്കാർ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ കിട്ടാൻ താമസിക്കുന്നത് കേസുകൾ തീർപ്പാക്കുന്നത് വൈകാൻ ഇടയാക്കുന്നതായി സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ. ഹനീഫ. മലപ്പുറത്ത് സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച കമീഷൻ പരിഗണിച്ച 55 കേസുകളിൽ 12 എണ്ണം തീർപ്പാക്കി. പുതുതായി രണ്ട് പരാതികൾ ലഭിച്ചു. ഫീസ് മുഴുവൻ അടയ്ക്കാത്തതിനെ തുടർന്ന് പഠനം നിർത്തിയ വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് തിരിച്ച് നൽകാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാെണന്ന് കമീഷൻ നിരീക്ഷിച്ചു. മുക്കത്തെ സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജിനെതിരെ അബ്ദുന്നാസർ എന്ന വിദ്യാർഥിയാണ് കമീഷനെ സമീപിച്ചത്. 2013-14 വർഷത്തിൽ കോളജിൽ പഠിച്ചിരുന്ന അബ്ദുന്നാസറിന് അപകടത്തെ തുടർന്ന് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് കോഴ്സ് ഫീസ് മുഴുവൻ അടച്ചാലെ സർട്ടിഫിക്കറ്റ് തിരിച്ച് നൽകൂ എന്ന് മാനേജ്മെൻറ് നിർബന്ധം പിടിച്ചു. ഇതിനെതുടർന്നാണ് വിദ്യാർഥി കമീഷനെ സമീപിച്ചത്. കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് തിരൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന പരാതിയിൽ സ്ഥലം എസ്.ഐ നേരിട്ട്് ഹാജരായി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകി. മറ്റ് സംസ്ഥാനങ്ങളിലെ ഹയ ർ സെക്കൻഡറി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സിെൻറ തുല്യത സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിശദീകരണം ചോദിച്ചിട്ടും നൽകാത്തതിന് നടപടി സ്വീകരിക്കുമെന്ന് കമീഷൻ അറിയിച്ചു. സ്വകാര്യാശുപത്രി അനാവശ്യമായി സിസേറിയൻ നടത്തിയെന്ന പരാതിയിൽ മഞ്ചേരി മെഡിക്കൽ കോളജ് ഗൈനക്കോളജി ഭാഗം മേധാവി ഡോ. അംബുജത്തിെൻറ റിപ്പോർട്ട് കമീഷൻ പരിഗണിച്ചു. ഗർഭസ്ഥ ശിശുവിെൻറ രക്ഷക്കായാണ് അടിയന്തരമായി ഓപറേഷൻ ചെയ്തതെന്ന റിപ്പോർട്ട് അംഗീകരിച്ച് തുടർ നടപടി അവസാനിപ്പിച്ചു. കമീഷന്‍ അംഗം അഡ്വ. ബിന്ദു എം. തോമസും സിറ്റിങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.