മ​ക​ളു​ടെ വി​വാ​ഹം നാ​ളെ; താനൂരിൽ ക​ണ്ണീ​ർ തോ​രാ​തെ ഇൗ ​ഉ​മ്മ

താനൂർ: മകളുടെ വിവാഹത്തിന് ഇനി ഒരുദിവസം മാത്രം. എന്നാൽ, കല്യാണവീട്ടില്‍ പിതാവില്ല, ബന്ധുക്കളാരുമില്ല. രാഷ്ട്രീയ സംഘര്‍ഷവും പൊലീസ് നടപടിയും ജനജീവിതം ഉഴുതുമറിച്ച താനൂര്‍ ചാപ്പപ്പടിയിലെ അവസ്ഥയാണിത്. വെള്ളിയാഴ്ച നടക്കേണ്ട ചാപ്പപ്പടിയിലെ കുഞ്ഞീച്ചിെൻറപുരക്കല്‍ സലാമിെൻറ മകള്‍ തെസ്‌ലിയുടെ വിവാഹത്തിനാണ് കരിനിഴല്‍ വീണിരിക്കുന്നത്. കണ്ണൂർ പഴയങ്ങാടിയിലാണ് സലാമിന് ജോലി. മകളുടെ വിവാഹം അടുത്തതോടെയാണ് നാട്ടിൽ വന്നത്. ഇതിനിടെയുണ്ടായ അക്രമണത്തെ തുടർന്ന് വീട്ടിൽ വരാൻ കഴിയാത്ത അവസ്ഥയിലാണെന്ന് സലാമിെൻറ ഭാര്യ സാജിത പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്നുള്ള പൊലീസ് നടപടി ഭയന്ന് വീട്ടില്‍നിന്ന് പോയതാണ്. ചില അടുത്ത ബന്ധുക്കളുടെയും അവസ്ഥയിതാണ്. വിവാഹത്തിന് സ്വര്‍ണമെടുക്കാനും സദ്യക്ക് സാധനങ്ങള്‍ വാങ്ങാനും ആളില്ല. പ്രായപൂർത്തിയായ ആരും പ്രദേശത്ത് നിൽക്കുന്നില്ല. പൊലീസ് പിടികൂടുമോ എന്ന ഭയമാണെല്ലാവർക്കും. പുതിയ കടപ്പുറത്താണ് തെസ്‌ലിയുടെ വരെൻറ വീട്. അവര്‍ക്ക് തീരദേശത്തെ പ്രശ്‌നങ്ങൾ അറിയാമെന്നതാണ് ചെറിയൊരാശ്വാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.