വി​ദ്യാ​ര്‍ഥി​ കൂ​ട്ടാ​യ്മ സ​ഹ​പാ​ഠി​ക്കാ​യി നി​ര്‍മി​ച്ച വീ​ടി​െൻറ സ​മ​ര്‍പ്പ​ണം നാ​ളെ

തിരൂർ: കൂട്ടായി എം.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ സഹപാഠിക്കായി ഒരുക്കിയ വീട് നാളെ സമർപ്പിക്കും. പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കായാണ് വിദ്യാര്‍ഥികൾ സ്‌നേഹസമ്മാനമായി വീട് തയാറായത്. വീടിെൻറ സമര്‍പ്പണം വെള്ളിയാഴ്ച വൈകീട്ട് നാലിന് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വഹിക്കും. ആറ് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു തുടക്കം. രണ്ടര ലക്ഷം രൂപ വിദ്യാര്‍ഥികള്‍ സമാഹരിച്ചു. അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെൻറും കൂടി സഹായിച്ചതോടെയാണ് സ്വപ്നം പൂവണിഞ്ഞത്. നിര്‍മാണത്തിനാവശ്യമായ വിവിധ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയും അധ്യാപകരും മാനേജ്‌മെൻറും താങ്ങായി. വീട് സമര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പ്രധാനാധ്യാപകന്‍ വി.വി. സത്യൻ, പി.ടി.എ പ്രസിഡൻറ് എ.പി ബാപ്പുട്ടി, സ്റ്റാഫ് സെക്രട്ടറി ഇ.എം ഷാനവാസ്, എൻ. ജോ ജോസ്, ബിന്ദുലാൽ, കെ.എസ് രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.