മലപ്പുറം: പരമ്പരാഗത തൊഴിലാളികൾക്ക് ദുരിതം നൽകിയ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായി മലപ്പുറം േലാക്സഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി അഡ്വ. എം.ബി ഫൈസലിനെ പിന്തുണക്കാൻ കളിമൺ പാത്ര നിർമാണ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല കൺവെൻഷൻ തീരുമാനിച്ചു. സി.െഎ.ടി.യു ജില്ല പ്രസിഡൻറ് ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കുട്ടമണി, ഗോപകുമാർ, രാജൻ, രാമസ്വാമി, ഗോപാലൻ, കൃഷ്ണൻ എന്നിവർ സംസാരിച്ചു. മലപ്പുറം: ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ മതസാമുദായിക ശക്തികളെ പിന്തുണക്കുന്നത് സംഘ്പരിവാറിന് പ്രയോജനമാകുമെന്നും ഇടതു സ്ഥാനാർഥി എം.ബി. ഫൈസലിെൻറ വിജയം ഉറപ്പുവരുത്തണമെന്നും ജനതാദൾ^എസ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. അഡ്വ. പി.എം. സഫറുല്ല അധ്യക്ഷത വഹിച്ചു. ആർ. മുഹമ്മദ് ഷാ, പി. മുഹമ്മദലി, തോമസ് ബാബു, മഠത്തിൽ സാദിഖലി, ശരീഫ് പാലോളി, അഷ്റഫ് കരിപ്പാലി, ബാബു മംഗലം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.