പ​രാ​തി​ക​ളും അ​നു​മ​തി​കളും ഒാ​ൺ​ലൈ​ൻ

മ​ല​പ്പു​റം: ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി ഓ​ൺ​ലൈ​നാ​യി ന​ൽ​കാ​ൻ ഇ^​പ​രി​ഹാ​ര സോ​ഫ്റ്റ്​​വെ​യ​ർ ത​യാ​റാ​യി. ജ​ന​ങ്ങ​ൾ​ക്കും രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ​ക്കും ഐ.​ടി മി​ഷ​ൻ ത​യാ​റാ​ക്കി​യ ഈ ​സോ​ഫ്​​റ്റ്​​വെ​യ​ർ വ​ഴി പ​രാ​തി ന​ൽ​കാം. e-pariharam. kerala.gov.in വി​ലാ​സ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്. പ​രാ​തി​ക​ൾ നേ​രി​ട്ട് ടൈ​പ്പ് ചെ​യ്യു​ക​യോ എ​ഴു​തി സ്​​കാ​ൻ ചെ​യ്ത് അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യോ ആ​വാം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ‘ഇ-​അ​നു​മ​തി’​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്​. വാ​ഹ​ന​ങ്ങ​ൾ, മൈ​ക്ക് പെ​ർ​മി​ഷ​ൻ, പൊ​തു​യോ​ഗ​ങ്ങ​ൾ, റാ​ലി​ക​ൾ തു​ട​ങ്ങി എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സോ​ഫ്​​റ്റ്​​വെ​യ​ർ വ​ഴി അ​പേ​ക്ഷ ന​ൽ​കാം. e-anumathi.kerala.gov.in ആ​ണ് വി​ലാ​സം. ഇ​ത് സം​ബ​ന്ധി​ച്ച് രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഭാ​ഗം പ​രി​ശീ​ല​നം ന​ൽ​കി. എ​ൻ.​ഐ.​സി ജി​ല്ല ഓ​ഫി​സ​ർ കെ.​പി. പ്ര​തീ​ഷ്, ജി​ല്ല ഐ.​ടി സെ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ എ.​ഇ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.