തിരൂർ: കഴിഞ്ഞ ഞായറാഴ്ച രാത്രി താനൂര്‍ തീരദേശ മേഖലയില്‍ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ വിവരിച്ച് വീട്ടമ്മമാര്‍ രംഗത്ത്. ഒട്ടുംപുറം, കമ്പനിപ്പടി, ആല്‍ബസാർ, കോര്‍മന്‍കടപ്പുറം ഭാഗങ്ങളിലെ കുടുംബിനികളാണ് പൊലീസ് ക്രൂരത വിവരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. നിരപരാധികളുടെ വീടും വാഹനങ്ങളുമാണ് പൊലീസ് അടിച്ചുതകര്‍ത്തതെന്നും ഇതിനുള്ള നഷ്ടപരിഹാരം അനുവദിക്കണമെന്നും വീട്ടമ്മമാര്‍ തിരൂരില്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അമ്പതും നൂറും പേരടങ്ങുന്ന പൊലീസ് സംഘങ്ങള്‍ വീടുകളില്‍ കയറിവന്ന് വാതിലുകളും ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ക്കുകയായിരുന്നു. സംഘര്‍ഷം നടന്നത് ചാപ്പപ്പടിയിലാണ്. എന്നാല്‍, പ്രശ്നങ്ങളില്ലാത്ത പ്രദേശങ്ങളിലായിരുന്നു പൊലീസ് അതിക്രമം. അസഭ്യങ്ങള്‍ ചൊരിഞ്ഞാണ് വനിത പൊലീസിെൻറ സാന്നിധ്യം പോലുമില്ലാതെ വീട്ടില്‍ കയറി പരാക്രമങ്ങള്‍ കാണിച്ചത്. അക്രമങ്ങള്‍ നടക്കുമ്പോള്‍ പ്രദേശത്തെവിടെയും വൈദ്യുതി ഉണ്ടായിരുന്നില്ല. സംഘര്‍ഷമുണ്ടാക്കിയ ഇരു പാര്‍ട്ടികളില്‍പ്പെട്ടവരും ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനു പകരം വീടുകളിലുള്ള നിരപരാധികളായ പുരുഷന്മാരെ പിടിച്ച് ജയിലിലടച്ചിരിക്കുകയാണെന്നും വീട്ടമ്മമാർ ആരോപിച്ചു. വാർത്തസമ്മേളനത്തില്‍ അമ്പിച്ചിെൻറ പുരക്കല്‍ കുഞ്ഞീവി, പാട്ടരകത്ത് റൈഹാനത്ത്, പാലം പറമ്പില്‍ മൈമൂന, വെളൂകടവത്ത് ഫൗസിയ, മൂസാെൻറ പുരക്കല്‍ ചെറിയബീവി, പവറകത്ത് നഫീസമോള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.