മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപൂർവ ഗ്രന്ഥശേഖരം പറപ്പൂര് സബീലുൽ ഹിദായ ഇസ്ലാമിക് കോളജ് ലൈബ്രറിയിലേക്ക് വെള്ളിയാഴ്ച കൈമാറും. വൈകീട്ട് നാലിന് കോട്ടക്കൽ പറപ്പൂർ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ മക്കളായ ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ സമര്‍പ്പിക്കും. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ സൂക്ഷിച്ച ശിഹാബ് തങ്ങളുടെ വിപുല പുസ്തകശേഖരമാണ് സി.എച്ച്. കുഞ്ഞീൻ മുസ്ലിയാർ മെമ്മോറിയൽ ലൈബ്രറിയിലേക്ക് കൈമാറുന്നത്. പഠനകാലയളവിലും തുടര്‍ന്നും ശിഹാബ് തങ്ങൾ സമാഹരിച്ച അത്യപൂർവ ഗ്രന്ഥങ്ങളടങ്ങിയതാണ് ഈ ശേഖരം. വ്യത്യസ്ത മേഖലകളിലും വിവിധ ഭാഷകളിലുമുള്ള ആയിരത്തിലധികം പുസ്തകങ്ങള്‍ ഇതിലുണ്ട്. അറബി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉര്‍ദു ഭാഷകളിലായി മതം, സാഹിത്യം, ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, യാത്രാവിവരണം, ജീവചരിത്രം തുടങ്ങി ശിഹാബ് തങ്ങള്‍ ബന്ധപ്പെട്ട സര്‍വ മേഖലകളും ഈ ഗ്രന്ഥശേഖരം ഉൾക്കൊള്ളുന്നു. ഇസ്ലാമിക വിജ്ഞാനീയങ്ങളായ തഫ്സീര്‍, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയ ജ്ഞാനശാഖകളിലെ പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഇതര മതഗ്രന്ഥങ്ങളും വേദപുരാണങ്ങളും ഇതിഹാസങ്ങളും അടങ്ങിയ ഈ സമാഹാരം ശിഹാബ് തങ്ങളുടെ വായനലോകത്തിെൻറ വിശാലതയാണ് കാണിക്കുന്നത്. അറബി സാഹിത്യവും ആധ്യാത്മിക വിജ്ഞാനവുമായിരുന്നു ശിഹാബ് തങ്ങളുടെ ഇഷ്ടമേഖല. ഈജിപ്ത് പഠനകാലത്ത് അദ്ദേഹം ശേഖരിച്ച വിവിധ അറബ് രാജ്യങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളും ശേഖരത്തിലുണ്ട്. തങ്ങളുടെ വിശാലമായ വായനയും യാത്രയുമാണ് കൊടപ്പനക്കല്‍ തറവാട്ടില്‍ ഈ ഗ്രന്ഥങ്ങള്‍ സമാഹരിക്കപ്പെടാന്‍ വഴിയൊരുക്കിയത്. തെൻറ പൂർവ പിതാക്കളുടെ നാടായ യമനിെൻറയും ഹദർമൗത്തിെൻറയും ചരിത്രം പറയുന്ന ഗ്രന്ഥങ്ങളുടെ അപൂർവ ശേഖരവും ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.