മലപ്പുറം: കല, കായിക, പ്രവൃത്തിപരിചയ അധ്യാപനത്തിനായി നിയമിതരായ സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം സ്കൂളുകളിൽ പൂർണമായി ലഭിക്കുന്നില്ലെന്ന് ആക്ഷേപം. എസ്.എസ്.എ മുഖേന സർക്കാർ യു.പി സ്കൂളുകളിൽ നിയമിതരായ ഇൗ അധ്യാപകർ അധ്യയനേതര ജോലികൾക്ക് തുടർച്ചയായി നിയോഗിക്കപ്പെടുന്നതാണ് കാരണം. എസ്.എസ്.എയുടെയും ബി.ആർ.സികളുടെയും വിവിധ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജോലികൾ സ്പെഷലിസ്റ്റ് അധ്യാപകരെ ഏൽപ്പിക്കുന്നതായാണ് ആക്ഷേപം. ഇതുമൂലം സ്കൂളിലെ കല, കായിക, പ്രവൃത്തി പരിചയ അധ്യാപനം താളംതെറ്റുകയാണ്. ബി.ആർ.സികളിലും ഡയറ്റുകളിലും നടക്കുന്ന പരിപാടികൾക്ക് സദസ്സ് പൂർണമാക്കാൻ വരെ സ്പെഷലിസ്റ്റ് അധ്യാപകരെ വിളിക്കുന്നുണ്ടത്രെ. ഒാഫിസ് േജാലികൾക്ക് ബി.ആർ.സികളിലും എസ്.എസ്.എ ഒാഫിസുകളിലും വേറെ ജീവനക്കാർ ഉണ്ടെങ്കിലും ഇൗ അധ്യാപകരെ ഉപയോഗപ്പെടുത്തുകയാണ്. വേങ്ങര ഉപജില്ലയിലെ മൂന്ന് സ്പെഷലിസ്റ്റ് അധ്യാപകരുള്ള ഒരു സർക്കാർ സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസമായി മൂവരുടെയും സേവനം ലഭ്യമല്ല. ബി.ആർ.സിയുടെ മണ്ഡലം മികവുത്സവത്തിെൻറ സംഘാടനത്തിനായി ഇവരെ നിയോഗിച്ചതാണ് കാരണം. മാർച്ച് അവസാനം പരീക്ഷ നടക്കാനിരിക്കെ പാഠഭാഗങ്ങൾ ഏങ്ങനെ തീർക്കുമെന്ന ആശങ്കയിലാണ് അധ്യാപകർ. അധ്യാപകർക്ക് അഞ്ച് പ്രവൃത്തി ദിവസമേ ഉള്ളൂവെങ്കിലും ശനിയാഴ്ച എല്ലാ സ്പെഷലിസ്റ്റ് അധ്യാപകരും ബി.ആർ.സികളിൽ എത്തേണ്ടതുണ്ട്. അടുത്ത ആഴ്ചത്തേക്കുള്ള പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിന് എന്ന പേരിലാണ് ഇൗ അധിക ഡ്യൂട്ടി. എസ്.എസ്.എ മുഖേനയാണ് ജില്ലയിൽ 435 സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിച്ചത്. എസ്.എസ്.എ ആയതിനാൽ ഏതു ജോലിക്കും ഇവരെ ഉപയോഗപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് അധ്യാപക സംഘടനകൾ പറയുന്നു. അതേസമയം, സ്കൂളിലെ അധ്യയനം തെറ്റിക്കുന്ന ഒരു നടപടിയും എസ്.എസ്.എ സ്വീകരിക്കുന്നില്ലെന്ന് അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.