ബോംബെ ബ്ളഡ് ഗ്രൂപ്പുകാരുടെ അപൂര്‍വ സംഗമം വളാഞ്ചേരിയില്‍

മലപ്പുറം: അത്യപൂര്‍വ രക്ത ഗ്രൂപ്പായ ബോംബെ ബ്ളഡ് ഗ്രൂപ്പുകാരുടെ സംഗമം ഞായറാഴ്ച വളാഞ്ചേരിയില്‍ നടക്കും. ബ്ളഡ് ഡൊണേഴ്സ് കേരള ജില്ല കമ്മിറ്റിയാണ് സംഘാടകര്‍. സംസ്ഥാനത്ത് ആദ്യമായാണ് ബോംബെ ഗ്രൂപ് രക്തമുള്ളവരെ സംഘടിപ്പിക്കുന്നത്. ഇവരുടെ കൂട്ടായ്മ രൂപവത്കരിക്കുകയും അവശ്യഘട്ടത്തില്‍ രക്തം എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രക്ത ഗ്രൂപ് നിര്‍ണയ ക്യാമ്പും ഇതോടൊപ്പം നടക്കും. വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റല്‍ ആന്‍ഡ് സ്കാനിങ് സെന്‍ററില്‍ ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ മൂന്നുവരെയാണ് പരിപാടി. ഒ പോസിറ്റിവ് രക്തമുള്ളവരില്‍ അത്യപൂര്‍വമായി കാണുന്ന രക്തഗ്രൂപ്പാണ് ബോംബെ ഒ പോസിറ്റിവ്. ഇവരുടെ രക്തത്തില്‍ ആന്‍റിജന്‍ എയും ബിയും എച്ചും ഉണ്ടാവില്ല. ഇത്തരം ഗ്രൂപ്പുകാര്‍ക്ക് പരസ്പരം മാത്രമേ രക്തം കൊടുക്കാനോ സ്വീകരിക്കാനോ കഴിയൂ. മുംബൈയില്‍ ഡോ. ഭെന്‍ഡേയാണ് ഈ രക്ത ഗ്രൂപ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേര്‍ന്ന കര്‍ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഒ പോസിറ്റിവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. ഇന്ത്യയില്‍ 400ല്‍ താഴെ ആളുകള്‍ മാത്രമാണെന്നാണ് വിവരം. കേരളത്തില്‍ 50ല്‍ താഴെയും ജില്ലയില്‍ പത്തിനടുത്തും ഈ ഗ്രൂപ്പുകാര്‍ ഉണ്ട്. വാര്‍ത്തസമ്മേളനത്തില്‍ വി.പി.എം. സ്വാലിഹ്, സജയ് പൊല്‍പ്പാക്കര, വി.വി. വിനീഷ്, എം.കെ. നൈസല്‍, പി. നബീല്‍ബാബു എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.