അരീക്കോട് : കുഴിമണ്ണ പഞ്ചായത്തിലെ കിഴിശ്ശേരി ടൗൺ സൗന്ദര്യവത്കരണ പദ്ധതിയുടെ ആലോചനയോഗം നടന്നു. നഗര സൗന്ദര്യവത്കരണ പ്രവൃത്തിക്ക് 2.65 കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേക അനുമതിയും ലഭിച്ചു. ഇപ്പോൾ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തതായി പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. പ്രവൃത്തിയുടെ ആദ്യഘട്ടത്തിൽ ടൗണിലെ മുഴുവൻ റവന്യൂ ഭൂമിയും അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചു. ഇരു സൈഡിലും ഡ്രൈനേജ്, ഫുട്പാത്തിൽ ടൈൽ പാകൽ, ഹാൻഡ് റെയിൽ സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയിൽ നടപ്പിലാക്കുക. പഞ്ചായത്ത് പ്രസിഡൻറ് ബാലത്തിൽ ബാപ്പു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ബിൽഡിങ് ഓണേർസ് പ്രതിനിധികൾ, മറ്റു സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.