മലപ്പുറം: പൈപ്പ്ലൈനും വാൾവും കണ്ടെത്താൻ കഴിയാത്ത വാട്ടർ അതോറിറ്റി അധികൃതരുടെ ‘ബുദ്ധിമുട്ടും’ അണ്ണുണ്ണിപറമ്പുകാരുടെ കുടിവെള്ളപ്രശ്നത്തിനും കലക്ടർ ഇടെപട്ടതോടെ പരിഹാരം. അണ്ണുണ്ണിപറമ്പിലേക്കുള്ള പഴയ പൈപ്പ് ലൈനിെൻറ വാൽവ് ഒരു പകൽ മുഴുവൻ തിരഞ്ഞിട്ടും വാട്ടർ അതോറിറ്റി അധികൃതർക്ക് കണ്ടെത്താനായില്ല. പഴയ പൈപ്പ് ലൈനിൽ വെള്ളിയാഴ്ച എയർ വാൾവ് സ്ഥാപിച്ച് രാത്രി 12ന് പ്രദേശത്തേക്ക് വെള്ളമെത്തിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ശനിയാഴ്ച വീട്ടാവശ്യങ്ങൾക്ക് മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കേണ്ട ഗതികേടിലായിരുന്നു വീട്ടുകാർ. പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് കണ്ട നാട്ടുകാർ പി. ഉബൈദുല്ല എം.എൽ.എയുടെ സഹായം തേടുകയായിരുന്നു. എം.എൽ.എ വിവരം അറിയിച്ചതിനെ തുടർന്നാണ് കലക്ടർ പ്രശ്നത്തിൽ ഇടെപട്ടത്. തുടർന്ന് ശനിയാഴ്ച വൈകീട്ട് കോട്ടക്കുന്നിലെ ടാങ്കിന് സമീപത്തെ മറ്റൊരു ലൈനിൽ താൽക്കാലിക കണക്ഷൻ നൽകുകയായിരുന്നു. പൈപ്പ് ലൈനുകൾ കടന്നുപോകുന്നത് ഏത് വഴിയാണെന്നോ വാൾവുകൾ എവിടെയൊക്കെയാണെന്നോ വാട്ടർ അതോറിറ്റി ജീവനക്കാർക്ക് നിശ്ചയമില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. പുതുതായി ജോലിക്കെത്തുന്നവർ പൈപ്പ് ലൈനുകൾ കടന്നുപോകുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മനസ്സിലാക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.