മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. ശനിയാഴ്ച ജില്ലയിൽ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 81 കേസുകൾ റിപ്പോർട്ട് ചെയ്തു. എല്ലാ പഞ്ചായത്തുകളിൽ നിന്നും കൂടുതൽ കേസുകൾ റിേപ്പാർട്ടു ചെയ്യുന്നുണ്ട്. പനിയെ ചെറുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ഡി.എം.ഒ കെ.സക്കീന അറിയിച്ചു. ചീക്കോട് പനിബാധിച്ച് മരിച്ചതെന്ന് കരുതുന്ന യുവതിയുടെ സമീപ വാസികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. സമീപപ്രദേശങ്ങളിലെ കൊതുക് പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കാൻ ആരോഗ്യ വകുപ്പ് ക്ലബുകളുടെ സഹായം തേടും.വലിയ ആശുപത്രികളിൽ പനി ക്ലിനിക്ക് തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ കുറവ് ഇതിന് പ്രതിസന്ധി തീർക്കുകയാണ്. ചൊവ്വാഴ്ച ആശുപത്രി സൂപ്രണ്ടുമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ ആരായുമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.