മലപ്പുറം: നഗരത്തിൽ മഴവെള്ളം ഒഴുക്കിക്കളയാൻ നിർമിച്ച ഓടകളിലേക്ക് ഹോട്ടലുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന് പൈപ്പ് വഴി മലിനജലമൊഴുക്കുന്നതിനെതിരെ നഗരസഭ നടപടി തുടങ്ങി. കുന്നുമ്മലിലെ കടകളിൽനിന്ന് മാലിന്യമൊഴുക്കാൻ സ്ഥാപിച്ച പൈപ്പുകൾ നഗരസഭ ജോലിക്കാർ കണ്ടെത്തി അടച്ചു. പൈപ്പ് ഇനിയും തുറന്നാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം കോട്ടപ്പടിയിൽ നിരവധി സ്ഥാപനങ്ങൾ പിടിക്കപ്പെട്ടിരുന്നു. ഇതിെൻറ തുടർച്ചയായാണ് ബുധനാഴ്ച കുന്നുമ്മൽ മഞ്ചേരി റോഡിൽ പാസ്പോർട്ട് സേവ കേന്ദ്രം വരെയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ഓടകളിലേക്ക് ഒഴുക്കുന്ന മലിനജലം കടലുണ്ടിപ്പുഴയിൽ കുട്ടിവെള്ള പദ്ധതിക്ക് സമീപം എത്തുന്നുണ്ടെന്ന് അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.