പെരിന്തൽമണ്ണ: പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ എ.എസ്.പി സുജിത് ദാസിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാല് ചാക്കുകളിലായി സൂക്ഷിച്ച 10,000 പാക്കറ്റ് ഹാൻസ് വിവിധ കടകളിൽനിന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽനിന്ന് പത്തുപേരെ അറസ്റ്റ് ചെയ്തു. പാങ്ങ് പറമ്പൻ ശിഹാബ്, മുള്ള്യാകുർശി തയ്യിൽ ജമാലുദ്ദീൻ, കൂട്ടിലങ്ങാടി ഒടമലക്കുണ്ടിൽ അബ്ദുസ്സലാം, പാങ്ങ് പറമ്പൻ കോയ, താഴെക്കോട് ആലിപ്പറമ്പിൽ മുഹമ്മദലി, മുതിരമണ്ണ ഒടുവിൽ അബൂബക്കർ, നെേട്ടക്കാടൻ ലത്തീഫ്, കരിങ്കല്ലത്താണി മഞ്ഞളുങ്ങൽ അബ്ദുൽ അസീസ്, പൂവത്താണി പൊതിയൻതൊടി പറമ്പിൽ മുഹമ്മദലി, വെേങ്ങാടൻ ഫിറോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേഖലയിൽ വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. അധ്യയന വർഷാരംഭത്തിെൻറ മുന്നോടിയായി ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള ‘ഒാപറേഷൻ ക്ലീൻ കാമ്പസി’ െൻറ ഭാഗമായാണ് പെരിന്തൽമണ്ണയിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയത്. അറസ്റ്റിലായ ലഹരി വസ്തുക്കളുടെ മൊത്ത കച്ചവടക്കാരായ മൂന്ന് പേരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്ത് പെരിന്തൽമണ്ണ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. നഗരസഭയിലും പരിസരത്തെ കടകളിലും രഹസ്യമായി ലഹരിവസ്തുക്കൾ വിൽപനക്കെത്തിക്കുന്നവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇതിെൻറ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. എ.എസ്.പിയുടെ നേതൃത്വത്തിൽ എസ്.െഎ മനോഹരൻ, എ.എസ്.െഎ അനിൽകുമാർ, ഷുഹൈബ്, അനീഷ്, ഷബീർ, കൃഷ്ണകുമാർ, ജയൻ, നെവിൻ പാസ്കൽ, ക്രിസ്റ്റിൻ ആൻറണി, മനോജ്, മോഹന കൃഷ്ണൻ, ദിനേശ്, ഫൈസൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.