പുലാമന്തോൾ: അവധി ദിവസത്തിലെ ഹർത്താലിൽ സന്നദ്ധപ്രവർത്തനം നടത്തി യുവാക്കളുടെ മാതൃക. കുരുവമ്പലം തിരുത്ത് റോഡിലെ വെള്ളക്കെട്ട് പരിഹരിച്ചാണ് യുവാക്കൾ മാതൃകയായത്. വർഷങ്ങളായി റോഡിലെ താഴ്ന്ന ഭാഗത്ത് ചളിവെള്ളം കെട്ടിനിൽക്കുന്നത് ഗതാഗതം ദുഷ്കരമാക്കിയിരുന്നു. ഈ ഭാഗം കോൺക്രീറ്റ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്. കുരുവമ്പലം ഡി.വൈ.എഫ്.ഐ യൂനിറ്റിെൻറ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് വാർഡ് അംഗം പി.പി. ഉമർ, പുലാമന്തോൾ പഞ്ചായത്ത് യൂത്ത് കോഒാഡിനേറ്റർ കെ.പി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. (പടം സന്നദ്ധ പ്രവർത്തനത്തിലൂടെ യുവാക്കൾ റോഡിലെ വെള്ളം കെട്ടിനിന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.