പാലക്കാട്: നിർമാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) അംഗങ്ങളുടെ മക്കളിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. വിജയികൾക്ക് ഉപഹാരവും നൽകി. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ചിങ്ങന്നൂർ മനോജ് മുഖ്യപ്രഭാഷണം നടത്തി. സുധാകരൻ പ്ലാക്കാട്, വി. രാമചന്ദ്രൻ, സത്യൻ പെരുമ്പറക്കോട് തുടങ്ങിയവർ സംസാരിച്ചു. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു പാലക്കാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ് കേരളയുടെ ആഭിമുഖ്യത്തിൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. നസീർ കള്ളിക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, എം.കെ. വിജയൻ, കെ.ജി. ഗോപകുമാർ, കെ.എ. ജോസഫ്, കെ. കല്യാണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.