വിമാന യാത്രക്കാര​െൻറ​ നഷ്​ടപ്പെട്ട 14,000 സൗദി റിയാൽ തിരിച്ചുനൽകി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനിൽനിന്ന് നഷ്ടമായ പണം തിരികെ നൽകി. കരിപ്പൂർ സ്വദേശി നവാസ് ആനപ്രയാണ് 14,000 സൗദി റിയാൽ ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായത്. എയർപോർട്ട് റോഡിൽ നിന്നാണ് യുവാവിന് പണം ലഭിച്ചത്. ദമ്മാമിൽനിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് നടുവണ്ണൂർ സ്വദേശി സുബൈറിൽ നിന്നാണ് ശനിയാഴ്ച രാവിലെ പണം നഷ്ടമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണം കരിപ്പൂർ സ്വദേശിക്ക് ലഭിച്ചതായി അറിഞ്ഞത്. കരിപ്പൂർ പൊലീസി​െൻറ സാന്നിധ്യത്തിലാണ് 2.4 ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ പണം തിരിച്ചുനൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.