സി.പി.എം പ്രതിഷേധ പ്രകടനം

ചെര്‍പ്പുളശ്ശേരി: ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് സി.പി.എമ്മി​െൻറ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ പ്രകടനം നടന്നു. പ്രതിഷേധ യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം പി.എ. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍, ഇ. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. നേതാക്കളായ കെ. നന്ദകുമാര്‍, എം. സിജു, ഐ. ഷാജു, എൻ. ജനാർദനന്‍, കെ.കെ. നാരായണന്‍കുട്ടി, കെ. ബാലന്‍, ഒ. സുലേഖ, പി. രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബി.ജെ.പി പ്രകടനം ചെര്‍പ്പുളശ്ശേരി: ബി.ജെ.പിയുടെ സംസ്ഥാന കമ്മറ്റി ഓഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി. നഗരസഭ കൗൺസിലർ പി. ജയൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.