മലപ്പുറം: വിദ്യാഭ്യാസ മേഖലയിൽ കെടുകാര്യസ്ഥതയും അശാസ്ത്രീയ പരിഷ്കരണവും നടത്തുന്നുവെന്നാരോപിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ലയിലെ ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലേക്ക് ശനിയാഴ്ച മാർച്ചും ധർണയും നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും രാവിലെ പത്ത് മണിക്കാണ് പരിപാടി. വ്യക്തമല്ലാത്ത ഉത്തരവുകൾ അടിക്കടി ഇറക്കി വിദ്യാർഥികളെയും അധ്യാപകരെയും പരീക്ഷണത്തിന് വിധേയമാക്കുകയാണ് സർക്കാരെന്ന് ഭാരവാഹികൾ ആരോപിച്ചു. പ്രശ്നങ്ങളിൽ അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ തുടർ സമരങ്ങളും നടത്തും. ജില്ല പ്രസിഡൻറ് കെ.എം. അബ്ദുല്ല, ജില്ല ജനറൽ സെക്രട്ടറി മജീദ് കാടേങ്ങൽ, ജില്ല വൈസ് പ്രസിഡൻറ് ടി.എം. ജലീൽ, ജില്ല ജോയൻറ് സെക്രട്ടറി പി. മുഹമ്മദ് ശമീം എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.