തെറ്റായ വഴിക്ക് നീങ്ങുന്നവരെ വിദ്യാര്‍ഥികള്‍ തിരുത്തണം –സ്പീക്കര്‍

തിരൂര്‍: തെറ്റായ വഴിക്ക് നീങ്ങുന്നവരെ തിരുത്തുന്നവരായി വിദ്യാര്‍ഥികള്‍ മാറണമെന്നും തെറ്റുകളോട് കലഹിക്കുന്ന യൗവനമാണ് സമൂഹത്തിന്‍െറ വളര്‍ച്ചക്ക് ആവശ്യമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. തിരൂര്‍ ഏഴൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊലീസിന്‍െറ ‘സ്നേഹദൂത്’ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത പള്ളിയേരി, വാര്‍ഡ് കൗണ്‍സിലര്‍ പി. കോയ, ഐ.പി. സാജിദ, ഇബ്രാഹിം എരളത്തേല്‍, പി.പി. മൊയ്തീന്‍കുട്ടി, വി. മധുസൂദനന്‍, കെ.ജി. ഗീതാലക്ഷ്മി, എ.കെ. സെയ്താലിക്കുട്ടി, തിരൂര്‍ സി.ഐ എം.കെ. ഷാജി, എസ്.ഐ കെ.ആര്‍. രഞ്ജിത്, സ്കൂള്‍ ലീഡര്‍ മസൂദ് എന്നിവര്‍ സംസാരിച്ചു. അലവി കണ്ണന്‍കുഴി സ്വാഗതവും പി.ഡി. ജോസഫ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയും കൗമാരവും എന്ന വിഷയത്തില്‍ ക്ളാസും നടന്നു. തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥാപിക്കാനുള്ള തപാല്‍ പെട്ടി സി.ഐ എം.കെ. ഷാജി ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.