മോഷണക്കേസ് പ്രതികളുമായി തെളിവെടുത്തു

പെരിന്തല്‍മണ്ണ: മുതുകുര്‍ശ്ശി, ഏലംകുളം ഭാഗങ്ങളില്‍ ആരാധനാലയങ്ങള്‍, മൊബൈല്‍ ഷോപ്പ്, സ്റ്റേഷനറി കടകള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തി റിമാന്‍ഡിലായ പ്രതികളുമായി പൊലീസ് തെളിവെടുത്തു. തൊണ്ടിമുതലുകളായ എയര്‍ ഗണ്ണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തു. നെല്ലായ, ഇരുമ്പാലശ്ശേരി പോത്തേങ്ങല്‍ ഷെഫീഖ് (22) കുന്നക്കാവ് മലയങ്ങാട് പൊട്ടക്കളത്തില്‍ അബൂത്വാഹിര്‍ (20) കുന്നക്കാവ് പാലത്തോള്‍ മലയങ്ങാട് പൊട്ടക്കളത്തില്‍ അസ്സറുദ്ദീന്‍ (21) കുന്നക്കാവ് പാലത്തോള്‍ മലയങ്ങാട് പൊട്ടക്കളത്തില്‍ സക്കീര്‍ ഹുസൈന്‍ (24) കുന്നക്കാവ് ആക്കപറമ്പില്‍ സലീം (25) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തത്. മോഷണം നടത്തിയ പള്ളികള്‍, മദ്റസകള്‍, തിരൂര്‍ക്കാട്ടെ മൊബൈല്‍ ഷോപ്പ്, മുതുകുര്‍ശ്ശിയിലെ സ്റ്റേഷനറി കട, മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ ആര്‍മറി ഷോപ്പ് എന്നിവിടങ്ങളിലത്തെിച്ചാണ് തെളിവെടുത്തത്. കുന്തിപ്പുഴയിലെ ആര്‍മറി ഷോപ്പിന്‍െറ പൂട്ട് തകര്‍ത്ത് കവര്‍ന്ന അഞ്ച് എയര്‍ ഗണ്ണുകള്‍, 3000 പെല്ലറ്റുകള്‍ (തിര) എന്നിവ പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തതായി പെരിന്തല്‍മണ്ണ പൊലീസ് പറഞ്ഞു. മുതുകുര്‍ശ്ശിപറമ്പിലെ പലചരക്ക് കടയില്‍ നിന്ന് മോഷ്ടിച്ച സി.സി.ടി.വി കാമറകള്‍, മോണിറ്റര്‍, റീചാര്‍ജ് കൂപ്പണുകള്‍ എന്നിവയും കണ്ടെടുത്തു. ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്‍െറ നേതൃത്വത്തില്‍ സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ എം.സി. പ്രമോദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളി, പി.എന്‍. മോഹനകൃഷ്ണന്‍, എം. മനോജ് കുമാര്‍, ദിനേശ് കിഴക്കേക്കര, പ്രമോദ്, സനൂജ്, നെവിന്‍ പാസ്കല്‍, ടി. സലീന, എന്‍.വി. ഷെബീര്‍, ജയമണി, എ.എസ്.ഐ അനില്‍ എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.