സമത്വസന്ദേശവുമായി റിപ്പബ്ളിക് ദിനാഘോഷം

മലപ്പുറം: കോഡൂര്‍ പഞ്ചായത്തിലെ എല്ലാ അംഗന്‍വാടികളിലും റിപ്പബ്ളിക് ദിനം വിപുലമായി ആഘോഷിച്ചു. ഒറ്റത്തറ, ചാലാട് അംഗന്‍വാടികളിലെ റിപ്പബ്ളിക് ദിനാഘോഷം ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മച്ചിങ്ങല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രശ്നോത്തരി മത്സരത്തില്‍ ഷിനില ഗിരീഷ്, ജുവൈരിയ്യ നവാസ്, മൈമൂന ശരീഫ് എന്നിവരും പെയിന്‍റിങ് മത്സരത്തില്‍ നജ്ല നൗഷാദ്, ആസിഫ് കുണ്ടുവായില്‍, അഭിനവ്, മിന്‍ഹ ഫാത്തിമ എന്നിവരും വിജയികളായി. അംഗന്‍വാടി ജീവനക്കാരായ ജുമൈലത്ത് മേക്കല്‍, ഫാത്തിമ ഊരോതൊടി, രതി മാതൊടി, സുബൈദ കുണ്ടുവായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം: കോട്ടക്കുന്ന് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷം എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ‘രാഷ്ട്ര പുരോഗതിക്ക് യുവജനങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ ചര്‍ച്ചയും പതാക വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടന്നു. ക്ളബ് സെക്രട്ടറി എ.പി. ഹംസ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് എം.ടി. റഫീഖ്, അഞ്ജു സിജാന്ത്, കെ. നൗഷാദ്, പി. റാഫി എന്നിവര്‍ സംസാരിച്ചു. മലപ്പുറം: കണ്ണത്തുപാറ ചെമ്മങ്കടവ് എ.എം.എല്‍.പി സ്കൂളിലെ റിപ്പബ്ളിക്ദിനാഘോഷം പ്രഭാതഭേരിയോടെ തുടക്കം കുറിച്ചു. തുടര്‍ന്ന് വടംവലി, കസേരകളി, പ്രഛന്നവേഷം തുടങ്ങി മത്സരങ്ങള്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ടി. ബുഷ്റ, പി.ടി.എ പ്രസിഡന്‍റ് അഷ്റഫ് തറയില്‍, വൈസ്പ്രസിഡന്‍റ് വി.കെ. അബ്ദുല്‍കരീം, ഹെഡ്മാസ്റ്റര്‍ മുഹമ്മദ് മുസ്തഫ, രതീഷ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം: മുതുവത്ത്പറമ്പ് എ.എല്‍.പി സ്കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.ടി. സൈനബ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.പി. ചന്ദ്രബാബു പതാക ഉയര്‍ത്തി. പ്രധാനാധ്യാപിക എല്‍. ഗീതാകുമാരി അധ്യക്ഷത വഹിച്ചു. ബീന എന്‍. വര്‍ഗീസ്, എം.ജെ. മറിയാമ, കെ.എസ്. രഞ്ജിത്ത്, വിദ്യാര്‍ഥി പ്രതിനിധി ഹംന ബക്കര്‍, സ്റ്റാഫ് സെക്രട്ടറി എസ്.എ. റസാഖ് എന്നിവര്‍ സംസാരിച്ചു. വള്ളുവമ്പ്രം: എ.എം.യു.പി സ്കൂളിലെ റിപ്പബ്ളിക് ദിനാഘോഷം മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് അംഗം പ്രകാശന്‍ നീണ്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം.കെ. സതീശന്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്‍റ് എം.ടി. അബ്ദുല്‍റഷീദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഹംസ കൊല്ളൊടിക, മാനേജര്‍ എം.ടി. അഹമ്മദ്കുട്ടി, സി. അബൂബക്കര്‍, സി. സെയ്തലവി, ടി. നവാസ്, സി. രഞ്ജിനി, പി. അബ്ദുല്‍ലത്തീഫ്, മിന്‍ഹാജ് അലി എന്നിവര്‍ സംസാരിച്ചു. മലപ്പുറം: പൈത്തിനിപ്പറമ്പ് എ.എം.എല്‍.പി സ്കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. മുസ്തഫ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്‍റ് പി. മുഹമ്മദ് ഫസല്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടി.എം. ജലീല്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.