സര്‍വകലാശാല എന്‍ജിനീയറിങ് കോളജ്: സമരക്കാരുടെ വാദം തെറ്റെന്ന് അധ്യാപകര്‍

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള തേഞ്ഞിപ്പലത്തെ എന്‍ജിനീയറിങ് കോളജില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ വാദം തെറ്റെന്ന് അധ്യാപകര്‍. ഏഴ് അധ്യാപകര്‍ക്ക് എ.ഐ.സി.ടി.ഇ നിഷ്കര്‍ഷിക്കുന്ന യോഗ്യത ഇല്ളെന്നാരോപിച്ച് ജനുവരി 12 മുതല്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സമരത്തിലാണ്. അധ്യാപകരെ കാമ്പസില്‍ പ്രവേശിപ്പിക്കാതെയാണ് സമരം. കോളജിലെ മുഴുവന്‍ അധ്യാപകരും മതിയായ യോഗ്യതയുള്ളവരാണെന്നും ഇല്ലാത്തവരുണ്ടെങ്കില്‍ യൂനിവേഴ്സിറ്റിയാണ് പരിശോധിക്കേണ്ടതെന്നും അധ്യാപകര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ചില വിദ്യാര്‍ഥികള്‍ക്ക് അനാവശ്യമായി അറ്റന്‍റന്‍സ് നല്‍കാത്തതിലുള്ള വിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ബി.ടെക് യോഗ്യതയുള്ളവരും ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും ആരോപണ വിധേയരായവരില്‍പെടുന്നു. ലീവെടുത്ത് എം.ടെക് ചെയ്തവരുമുണ്ട്. ഇതിന് അധ്യാപകര്‍ക്ക് അനുകൂലമായി ഹൈകോടതിയുടെ വിധിയുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി. കരാര്‍ കാലാവധി കഴിയുംമുമ്പുള്ള നടപടികള്‍ക്കെതിരെ നിയമപോരാട്ടം നടത്തും. മതിയായ യോഗ്യതയും വര്‍ഷങ്ങളായി അധ്യാപനം നടത്തുന്നവരുമാണ് തങ്ങള്‍. ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈയിലുണ്ട്. അവഹേളനം തുടരുന്നത് അവസാനിപ്പിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ എം.കെ. ജിസി, സി. രതീഷ്, കെ.പി. അസീസ് ബാവ, എന്‍.കെ. മര്‍സീന്‍, കെ. നിയാസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.