പുഴുവും വെട്ടുകിളിയും പന്നിക്കൂട്ടവും... മനംമടുത്ത് നെല്‍കര്‍ഷകര്‍

പൂക്കോട്ടുംപാടം: ജലക്ഷാമത്തെ അതിജീവിച്ചു കതിരിട്ടു വിളവെടുക്കാന്‍ പാകമായ നെല്‍കൃഷി പന്നികള്‍ ചവിട്ടി നശിപ്പിക്കുന്നത് ചേലോട് പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയാവുന്നു. രാത്രികാലങ്ങളില്‍ പാടശേഖരങ്ങളില്‍ ഇറങ്ങുന്ന പന്നിക്കൂട്ടങ്ങളാണ് നെല്‍കൃഷി കുത്തി നശിപ്പിക്കുന്നത്. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ സമീപത്തെ മുണ്ടക്കുളത്തില്‍നിന്ന് പമ്പ് സെറ്റ് ഉപയോഗിച്ച് നട്ടുനനച്ചുണ്ടാക്കിയ കൃഷി പുഴു ശല്യവും വെട്ടുകിളി ശല്യം അതിജീവിച്ചു കൊയ്യാനായപ്പോഴാണ് പന്നികള്‍ വില്ലന്മാരായത്തെുന്നത്. പന്നിയെ കൊല്ലാന്‍ നിയമം അനുവദിക്കാത്തതും ശല്യത്തിന് പ്രതിവിധി കാണാനാവാത്തതും കര്‍ഷകരെ വിഷമവൃത്തത്തിലാക്കിയിരിക്കയാണ്. സ്വന്തമായും പാട്ടത്തിനെടുത്തുമാണ് കര്‍ഷകര്‍ നെല്‍കൃഷി നടത്തുന്നത്. പലരും ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷി നടത്തിപോരുന്നത്. കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ ഒന്നും കര്‍ഷകരില്‍ എത്തിയിട്ടില്ളെന്ന പരാതിയും ഇവര്‍ക്കുണ്ട്. കഴിഞ്ഞദിവസം രാത്രിയിറങ്ങിയ പന്നിക്കൂട്ടം പോറ്റയില്‍ സുബ്രഹ്മണ്യന്‍, കളരിക്കല്‍ നാരായണന്‍ നായര്‍, നറുക്കില്‍ കുഞ്ഞന്‍, മണി പറമ്പന്‍ വനജ എന്നിവരുടെ നെല്‍കൃഷിയാണ് നശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.