വേങ്ങര: കവി വി.സി. ബാലകൃഷ്ണപ്പണിക്കര്‍ക്ക് ഉചിതമായ സ്മാരകം പണിയുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍. ബാലകൃഷ്ണപ്പണിക്കരുടെ 129ാം ജന്മദിനത്തോടനുബന്ധിച്ച ഊരകം കീഴ്മുറി വി.സി സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനുമുമ്പ് സ്മാരകത്തിനായി ജില്ല പഞ്ചായത്ത് ഫണ്ട് വകയിരുത്തിയെങ്കിലും സ്ഥലം ലഭിച്ചില്ല. സ്ഥലലഭ്യതക്കനുസരിച്ചേ സ്മാരകം പണിയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.കെ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. എം.എം. നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി.സി അവാര്‍ഡ് വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രഡിഡന്‍റ് പി.കെ. അസ്ലുവില്‍നിന്ന് സുഹ്റ കൂട്ടായി ഏറ്റുവാങ്ങി. 2017 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് മോഡല്‍ വില്ളേജ് ലൈബ്രറിയായി വി.സി സ്മാരക ഗ്രന്ഥാലയത്തെ തെരഞ്ഞെടുത്ത വിവരം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രമോദ് ദാസ് പ്രഖ്യാപിച്ചു. താലൂക്ക്തല വായന, സര്‍ഗോത്സവ വിജയികള്‍ക്ക് ഊരകം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സഫ്റീന അഷ്റഫ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. വായനശാലയുടെ മുന്‍ പ്രവര്‍ത്തകരായിരുന്ന കെ. സേതുമാധവന്‍, കെ. സുരേഷ് കുമാര്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം കെ. മുഹമ്മദലി നിര്‍വഹിച്ചു. ജമീല അബൂബക്കര്‍, അബ്ദുസ്സമദ്, എം. അബൂബക്കര്‍, പി.പി. ഹസ്സന്‍, ടി. നാരായണന്‍, റീന തിരുത്തി, റഷീദ് പരപ്പനങ്ങാടി, ജെ. ഗോപിനാഥപിള്ള, വി.സി. മുരളി മോഹന്‍ദാസ്, കെ. ഗിരീഷ് കുമാര്‍, കെ. പ്രതാപചന്ദ്രന്‍, സുഹ്റ കൂട്ടായി എന്നിവര്‍ സംസാരിച്ചു. കലാവിരുന്ന് കെ.കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. സോമനാഥന്‍ സ്വാഗതവും ടി.പി. ശങ്കരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.