കുറ്റിപ്പുറത്തെ അഴുക്കുചാല്‍ ശുചീകരണം തുടങ്ങി

കുറ്റിപ്പുറം: കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെിയ കുറ്റിപ്പുറത്തെ അഴുക്കുചാല്‍ ശുചീകരണം തുടങ്ങി. പ്ളാന്‍ ഫണ്ടില്‍നിന്ന് 22 ലക്ഷം രൂപ വകയിരുത്തിയാണ് അമാന ആശുപത്രിക്ക് പിന്നിലെ അഴുക്കുചാലുകള്‍ ശുചീകരിക്കുന്നത്. നിരവധി പേര്‍ക്ക് കോളറ സ്ഥിതീകരിക്കുകയും അതിസാരം ബാധിച്ച് നാലുപേര്‍ മരിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി ശുചീകരിക്കാത്ത അഴുക്കുചാലുകളില്‍ പലയിടത്തും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെിയിരുന്നു. വലിയ തുകക്കുള്ള പദ്ധതിയായതിനാലാണ് നീണ്ടുപോയതെന്ന് പ്രസിഡന്‍റ് വസീമ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ വൃത്തിയാക്കി പുതിയ കോണ്‍ക്രീറ്റ് നിര്‍മിത അഴുക്കുചാല്‍ പൂര്‍ത്തിയാകും. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലിലെ മാലിന്യം നീക്കം ചെയ്ത് പുതിയത് നിര്‍മിക്കുന്ന പദ്ധതിയാണിപ്പോള്‍ നടക്കുന്നത്. നേരത്തേ ടൗണിലെ അഴുക്കുചാലുകള്‍ ശുചീകരിച്ചിരുന്നു. എന്നാല്‍, ഈ ഭാഗത്തുള്ളത് നീക്കം ചെയ്യാനുള്ള തുക വകയിരുത്താനാവാത്തതിനാല്‍ നിര്‍ത്തിവെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.