ആനപ്പേടി: വെള്ളന്‍െറ കുടുംബം അന്തിയുറങ്ങുന്നത് ഏറുമാടത്തില്‍

കാളികാവ്: കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ആദിവാസി കുടുംബം അന്തിയുറങ്ങുന്നത് ഏറുമാടത്തില്‍. നാല്‍പത് സെന്‍റ് കോളനിയിലെ വെള്ളനും കുടുംബവുമാണ് മരത്തില്‍ ഏറുമാടം കെട്ടി അതില്‍ താമസമാക്കിയത്. കോളനിയില്‍ കാട്ടാനശല്യം രൂക്ഷമാണ്. സംരക്ഷണത്തിനായി കോളനിക്ക് ചുറ്റും മതില്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കാട്ടാനകളുടെ കടന്നുകയറ്റം തടയാനാവുന്നില്ല. കൊട്ടന്‍ ചോക്കാടന്‍ മലവാരത്തോട് ചേര്‍ന്നാണ് നാല്‍പത് സെന്‍റ് ആദിവാസി കോളനി. നൂറോളം കുടുംബങ്ങളുള്ള കോളനിയില്‍ കുടിലുകള്‍ ജീര്‍ണിച്ചതും സുരക്ഷിതത്വം ഇല്ലാത്തതുമാണ്. നിരവധി വീടുകളില്‍ വൈദ്യുതി ഇല്ല. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാലാണ് കുടിലുകളില്‍ അന്തിയുറങ്ങാതെ ഏറുമാടം പോലുള്ള സംവിധാനങ്ങളില്‍ രാത്രി കഴിഞ്ഞുകൂടാന്‍ കാരണമെന്ന് കോളനിയിലെ വെള്ളന്‍ പറഞ്ഞു. വെള്ളനും ഭാര്യ ഓമനയും അഞ്ച് മക്കളുമാണ് ഏറുമാടത്തില്‍ കഴിയുന്നത് ചോക്കാട് ഗിരിജന്‍ കോളനിക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന കാട്ടാനകളുടെ ആക്രമണഭീഷണി അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ് ഐ.ജി ഇ.ജെ. ജയരാജ് കോളനി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെള്ളനടക്കമുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു. വീട് പണി പൂര്‍ത്തിയാവാത്തതിനാല്‍ ഇതിനടുത്ത് ഷെഡ് കെട്ടിയാണ് അഞ്ചംഗം കുടുംബം പകല്‍ കഴിയുന്നത്. രാത്രിയായാല്‍ കാട്ടാനകളുടെ ചീറല്‍ കേട്ട് ഉറങ്ങാന്‍ കഴിയാറില്ല. കഴിഞ്ഞ ദിവസം ഇവര്‍ താമസിക്കുന്നതിന്‍െറ തൊട്ടടുത്തുവരെ കാട്ടാനകളത്തെി കൃഷി നശിപ്പിച്ചു മടങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.