തിരൂര്‍ പൊലീസിന് വാഹനങ്ങള്‍ ഉണ്ടായിട്ടും ഇല്ലാത്തപോലെ

തിരൂര്‍: തിരൂരില്‍ അറ്റകുറ്റപ്പണിക്ക് ഊഴംകാത്തിരിക്കുകയാണ് പൊലീസ് വാഹനങ്ങള്‍. പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ മൂന്നു വാഹനങ്ങളാണ് കട്ടപ്പുറത്തുള്ളത്. പലപ്പോഴായി തിരൂരിലെ കണ്‍ട്രോള്‍ യൂനിറ്റിന് അനുവദിച്ച മൂന്ന് ജീപ്പുകളാണ് ഇവ. മാസങ്ങളായി ശോച്യാവസ്ഥയിലായിരുന്ന ഈ വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താതിരുന്നതോടെയാണ് കട്ടപ്പുറമേറിയത്. ചക്രങ്ങള്‍ തേഞ്ഞും ബോഡിക്ക് സാരമായ കേടുപറ്റിയും ഗുരുതരാവസ്ഥയിലാണ് ഇവയുള്ളത്. ഇപ്പോള്‍ പട്രോളിങ് ആവശ്യങ്ങള്‍ക്ക് വാഹനമില്ലാത്ത അവസ്ഥയാണ്. പതിവായ രാഷ്ട്രീയ സംഘര്‍ഷവും മറ്റും നേരിടാന്‍ ഓടിയത്തെണമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ഒരു വാഹനം മാത്രമാണുള്ളത്. ലീഗ്-സി.പി.എം, സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷങ്ങള്‍ സ്റ്റേഷന്‍ പരിധിയില്‍ പതിവാണ്. തിരൂരിനോട് ചേര്‍ന്ന് കിടക്കുന്ന താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍പെട്ട ഉണ്യാലില്‍ സംഘര്‍ഷമുണ്ടായാലും തിരൂര്‍ പൊലീസ് ഓടിയത്തെണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തിരൂര്‍ പരിധിയില്‍ മാത്രം അമ്പതിലേറെ രാഷ്ട്രീയ സംഘര്‍ഷ കേസുകളുണ്ടായിട്ടുണ്ട്. മറ്റു കേസുകളുടെ എണ്ണത്തിലും മുന്നില്‍ തിരൂരാണ്. ഒരു വാഹനം മാത്രമായതോടെ എവിടെയും ഓടിയത്തൊനാകാതെ പൊലീസ് കുഴങ്ങി. സംഘര്‍ഷ പ്രദേശങ്ങളിലും മറ്റും യഥാസമയം ഓടിയത്തൊനാകാത്തതാണ് വലിയ തലവേദന. ഒരേസമയം ഒന്നിലധികം ആവശ്യം വന്നാല്‍ നിസ്സഹായരായി നില്‍ക്കാനേ സാധിക്കുന്നുള്ളൂ. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ കുതിച്ചത്തെുന്നതിനൊപ്പം കേസന്വേഷണം, പട്രോളിങ്, മണല്‍വേട്ട, എസ്കോര്‍ട്ട് തുടങ്ങിയവയും ചെയ്യണം. ഒരു വാഹനവുമായി ഇവയെല്ലാം മുന്നോട്ടു കൊണ്ടുപോകാനാകാതെ പാടുപെടുകയാണ് പൊലീസ്. ട്രാഫിക്ക് യൂനിറ്റ്, സി.ഐ, ഡിവൈ.എസ്.പി ഓഫിസുകളിലെ വാഹനങ്ങള്‍ അതത് ഓഫിസുകളിലെ ആവശ്യത്തിനാണ് ഉപയോഗിക്കുക. കട്ടപ്പുറത്തുള്ള വാഹനങ്ങളുടെ ചുമതല എ.ആര്‍ ക്യാമ്പിനായതിനാല്‍ ഇവ എന്ന് അറ്റകുറ്റപ്പണിക്ക് നിര്‍ത്തുമെന്നോ തിരിച്ചത്തെുമെന്നോ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ക്ക് ഒരു പിടിയുമില്ല. സ്റ്റേഷന്‍ പരിസരത്ത് പട്രോളിങ്ങിന് അനുവദിച്ച മൂന്നു ബുള്ളറ്റുകള്‍, അഞ്ച് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയും നോക്കുകുത്തിയായി കിടക്കുന്നുണ്ട്. മതിയായ പൊലീസുകാരില്ലാത്തതിനാലാണ് ഇവ ഉപയോഗിക്കാത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.