കുടിവെള്ള വിതരണം: വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍്ധിക്കണം –മന്ത്രി കെ.ടി. ജലീല്‍

മലപ്പുറം: വരള്‍ച്ചയുടെ പശ്ചാ്ധല്ധില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ട് വിനിയോഗിച്ച് കുടിവെള്ള വിതരണം നട്ധാനും കുടിവെള്ള സ്രോതസ്സുകളുടെ അറ്റകുറ്റപ്പണിക്കും പ്രത്യേക അനുമതി നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. വരള്‍ച്ച അവലോകന യോഗ്ധിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കിണറുകള്‍, കുഴല്‍ കിണറുകള്‍, ചെറുകിട കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ റിപ്പയര്‍ ചെയ്യാനും ടാങ്കര്‍ ലോറികളിലും മറ്റും കുടിവെള്ള വിതരണം നട്ധാനും പഞ്ചായ്ധുകള്‍ക്ക് സ്വന്തം ഫണ്ട് ചെലവഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. ബുധനാഴ്ച ചേരുന്ന സംസ്ഥാനതല കോഓഡിനേഷന്‍ കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. ജില്ല കലക്ടറുടെ വരള്‍ച്ച ദുരിതാശ്വസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക പഞ്ചായ്ധുകള്‍ക്കും വീതിച്ചുനല്‍കാന്‍ യോഗ്ധില്‍ ധാരണയായി. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായ്ധുകള്‍ക്ക് കൂടുതല്‍ തുക നല്‍കും. ജില്ലതല്ധില്‍ കേന്ദ്രീകൃതമായി ഫണ്ട് വിനിയോഗിക്കുന്നതിനെക്കാള്‍ ഫലപ്രദം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കുന്നതാണെന്ന് യോഗം വിലയിരു്ധി. ആദ്യഘട്ടമായി ലഭിച്ച 50 ലക്ഷം രൂപ പഞ്ചായ്ധുകള്‍ക്ക് വിതരണം ചെയ്യും. വരള്‍ച്ച നേരിടുന്നതിന് വകുപ്പുകള്‍ ഒരുമയോടെ പ്രവര്‍്ധിക്കണമെന്നും ജനങ്ങള്‍ വെള്ള്ധിന്‍െറ ഉപയോഗം കുറക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. അടു്ധ വര്‍ഷമെങ്കിലും മഴക്കാല്ധ് ജലം സംഭരിക്കുന്നതിനുള്ള ബോധവത്കരണം ഇപ്പോഴേ നട്ധണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, ജില്ല പഞ്ചായ്ധ് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, അംഗം എം.ബി. ഫൈസല്‍, പഞ്ചായ്ധ് അസോസിയേഷന്‍ പ്രസിഡന്‍റ് എ.കെ. നാസര്‍, ജില്ല കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. പി. സെയ്യിദ് അലി, സബ് കലക്ടര്‍ ജാഫര്‍ മാലിക്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുറഷീദ്, ജനപ്രതിനിധികള്‍, ത്രിതല പഞ്ചായ്ധ് അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടു്ധു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.