വെളിച്ചപ്പാട് ചോദിക്കുന്നു, പൂവാലിപ്പശുവിന്‍െറ ജാതിയേത് ?

പെരിന്തല്‍മണ്ണ: ‘നിര്‍മാല്യം’ സിനിമയിലെ വെളിച്ചപ്പാടിന്‍െറ പുതുരൂപം തീവ്രദേശീയതയുടെ കാലത്ത് ഉന്നയിക്കുന്ന ചോദ്യങ്ങളുമായി മാവൂര്‍ വിജയന്‍ പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ ഏകപാത്ര നാടകം അവതരിപ്പിച്ചു. നാടകത്തിലൂടെ പുനര്‍ജന്മം നേടിയ വെളിച്ചപ്പാട് ചോദിക്കുന്നു: ‘പൂവാലിപ്പശുവിന്‍െറ ജാതിയേത്... പൂച്ചകളുടെ മതമേത്...? രണ്ടിനും വെളിച്ചപ്പാടുതന്നെ ഉത്തരവും നല്‍കുന്നു. പൈക്കള്‍ എന്ന ജാതിയും മ്യാവൂ എന്ന മതവുമാണ് അവയുടേത്. നോട്ട് നിരോധനത്തെയും സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരായ വിമര്‍ശനങ്ങളെയും സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയേയും വിജയന്‍െറ വെളിച്ചപ്പാട് തുറന്നുകാട്ടുന്നുണ്ട്. ഭൂമിയിലിറങ്ങാത്ത രാജാവിന്‍െറ കല്‍പനകള്‍ അനുസരിക്കേണ്ട ഗതികേടും നാടകം പങ്കുവെക്കുന്നു. അധികാരം കൈയടക്കിയവര്‍ ആദ്യം ജാതിയില്‍ പിടിച്ചു. ഇപ്പോള്‍ ഭക്ഷണത്തില്‍ പിടിത്തമിട്ടു. അടുത്തത് കഴുത്തില്‍ പിടിമുറുക്കും. അതിന് മുമ്പ് തൊള്ളതുറന്ന് ആര്‍ത്തലച്ച് അലമുറയിട്ട് പ്രതികരിച്ചോളീന്‍... എന്നാണ് വെളിപ്പപ്പാടിന്‍െറ മുന്നറിയിപ്പ്. വിജയന്‍െറ 25ാമത് വെളിച്ചപ്പാട് അവതരണമാണ് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.