പുറത്തൂര്‍: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പൊലീസ് സാന്നിധ്യവും പട്രോളിങ്ങും ഉണ്ടെങ്കിലും പടിഞ്ഞാറെക്കരയില്‍ ആളില്ലാത്ത വീടുകള്‍ കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് വാതിലുകള്‍ തകര്‍ത്ത് മോഷണം പതിവായി. ശനിയാഴ്ച രാത്രി പടിഞ്ഞാറെക്കര നായര്‍തോടില്‍ പടന്നവളപ്പില്‍ ധര്‍മന്‍, പടന്നവളപ്പില്‍ സജി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ധര്‍മന്‍െറ വീടിന്‍െറ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ അകത്തെ എല്ലാ വാതിലുകളുടെയും ലോക്കുകള്‍ പൊളിച്ചു. അലമാര തുറന്ന് കുട്ടിയുടെ ഒരു പവന്‍െറ സ്വര്‍ണമാലയും 1,000 രൂപയും മോഷ്ടിച്ചു. ധര്‍മന്‍ വിദേശത്തായതിനാല്‍ ഭാര്യ മിനിമോള്‍ സമീപത്തെ ഭര്‍ത്താവിന്‍െറ അനുജന്‍െറ വീട്ടിലാണ് രാത്രി കിടക്കാറ്. രാവിലെ വന്ന് നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സജിയുടെ ഭാര്യ സ്വന്തം വീട്ടില്‍ പോയ സമയത്താണ് മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്നത്. തിരൂര്‍ പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയാണ് വലിയവീട്ടില്‍ അശോകന്‍െറ വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. ഒരാഴ്ച മുമ്പാണ് മുല്ലശ്ശേരി ഷംസുദ്ദീന്‍, മുള്ളക്കര സക്കീര്‍ എന്നിവരുടെ വീടുകളില്‍ മോഷണം നടന്നത്. തിരൂര്‍ പൊലീസില്‍ പരാതിപ്പെടുന്നതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തത്തെി പോവുകയല്ലാതെ തുടര്‍ അന്വേഷണമോ പ്രതികളെ പിടികൂടാന്‍ നടപടിയോ സ്വീകരിക്കുന്നില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.