തിരുനാവായ: മികച്ച സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ കായകല്‍പ്പം അവാര്‍ഡ് തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്. ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി ഹെല്‍ത്ത് സെന്‍ററായും സംസ്ഥാനത്തെ ഏറ്റവും മികച്ച അഞ്ച് പി.എച്ച്.സികളില്‍ ഒന്നായും തിരുനാവായ പി.എച്ച്.സി തെരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സേവനം, കാര്യക്ഷമത, വൃത്തിയും വെടിപ്പുമുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. ജില്ലതല മികവിന് രണ്ട് ലക്ഷം രൂപയും സംസ്ഥാനതല മികവിന് 50,000 രൂപ ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഫൈസല്‍ എടശ്ശേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും പി.എച്ച്.സി ജീവനക്കാരും കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന ഇടപെടലും ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രവര്‍ത്തനവുമാണ് കൈത്തക്കര കുത്തുകല്ലില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൊന്നാക്കിയത്. ഗ്രാമപഞ്ചായത്ത് ഫണ്ടും വ്യക്തികളില്‍നിന്ന് സന്നദ്ധ സംഘടനകളില്‍ നിന്നുമുള്ള സഹായങ്ങള്‍ ഉള്‍പ്പെടെ ഏകദേശം ആറ് ലക്ഷത്തോളം രൂപയുടെ വികസനം ഇതിനകം നടന്നുകഴിഞ്ഞു. ദിവസേന നാനൂറോളം രോഗികള്‍ എത്തുന്ന പി.എച്ച്.എസിക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പുതിയ രൂപവും ഭാവവും കൈവരിക്കാന്‍ കഴിഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ഇവിടെ കിടത്തിചികിത്സ തുടങ്ങണമെന്ന ഗ്രാമപഞ്ചായത്തിന്‍െറയും പൊതുജനങ്ങളുടെയും നിരന്തര ആവശ്യം കണക്കിലെടുത്ത് ഫാമിലി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തുന്നതിന് ആവശ്യമായ നീക്കങ്ങളും നടക്കുന്നുണ്ട്. അവാര്‍ഡ് നേട്ടത്തിനായി പരിശ്രമിക്കുകയും കാര്യക്ഷമമായ സേവനം ഉറപ്പുവരുത്തുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജീവനക്കാരെയും നവീകരണത്തിന് സഹായിച്ച വ്യക്തികളെയും സന്നദ്ധ സംഘടനകളെയും ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.