പകല്‍ വീട്ടിലെ സ്നേഹവായ്പില്‍ എല്ലാം മറന്ന്...

ഊര്‍ങ്ങാട്ടിരി: പരസഹായമില്ലാതെ നിവര്‍ന്നു നില്‍ക്കാനോ നടക്കാനോ കഴിയാതെ വീട്ടിനുള്ളിലെ ഏകാന്തതയില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്കായി വിദ്യാലയം പകല്‍ വീടാക്കി മാറ്റി. തെരട്ടമ്മല്‍ എ.എം.യു.പി സ്കൂള്‍ മുറ്റമാണ് പ്രത്യേകം സജ്ജീകരിച്ച് പകല്‍ വീടാക്കിയത്. പ്രധാനധ്യാപകന്‍ കെ.ടി. തോമസ്, സഹാധ്യാപിക പി.എ. ജയസി എന്നിവരുടെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള ആദരം പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച സ്കൂളില്‍ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 22 പേര്‍ കൂട്ടായ്മയില്‍ എത്തി അനുഭവങ്ങള്‍ പങ്കിട്ടും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിച്ചും പകല്‍ അനുഭവവേദ്യമാക്കി. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബ്ന പൊന്നാട് പരിപാടിയില്‍ പങ്കുചേര്‍ന്നു. മുച്ചക്രക്കസേരയിലിരുന്ന ശബ്നയുടെ വാക്കുകള്‍ കേള്‍വിക്കാര്‍ക്ക് കരുത്തുപകര്‍ന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചും അതിഥികളായത്തെിയ അഞ്ജലി, സജ്ന എന്നിവരുടെ പാട്ടുകേട്ടും മുക്കം നാസറിന്‍െറ മാജിക് ആസ്വദിച്ചും അവര്‍ പകല്‍ വീടിനെ ധന്യമാക്കി. വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യസ്നേഹികള്‍ സഹായഹസ്തവുമായി കൂടെ നിന്ന് ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.