കീഴുപറമ്പ്: അരീക്കോട്, കീഴുപറമ്പ് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിങ്കടവ് പാലത്തിന്‍െറ പ്രവൃത്തി പുരോഗതിയില്‍. പി.കെ. ബഷീര്‍ എം.എല്‍.എയുടെ വാഗ്ദാനമാണ് പത്തനാപുരം-അരീക്കോട് പാലം യാഥാര്‍ഥ്യമാകും മുമ്പ് ഇരുപഞ്ചായത്തുകളെയും കടത്തുതോണികളായിരുന്നു ബന്ധിപ്പിച്ചിരുന്നത്. ടിപ്പു സുല്‍ത്താന്‍ പടയോട്ടം നടത്തിയ കടവെന്ന ചരിത്ര പ്രാധാന്യമുള്ള ഇവിടെ പാലം നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. കുനിയില്‍നിന്ന് ആലുക്കലിലേക്കുള്ള പാലത്തിനും അനുബന്ധ പാതക്കുമായി നാട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. കെ. ഫക്രുദ്ദീന്‍ സുല്ലമി, കെ. മുഹമ്മദ് അന്‍വാരി, ബീരാന്‍ മുണ്ടശ്ശേരി, പി.പി. മുഹമ്മദ് എന്നിവര്‍ ആലുക്കല്‍ ഭാഗത്തും കണ്ണഞ്ചേരി അബ്ദുല്ല ഹാജി, ഡോ. സഫറുല്ല, ഇസ്മായില്‍, വലിയ ചെമ്പായില്‍ നീലകണ്ഠന്‍ നമ്പൂതിരി, ചോലയില്‍ അലി, ബീരാന്‍, പള്ളിപ്പറമ്പന്‍ ഖദീജ എന്നിവര്‍ കുനിയില്‍ ഭാഗത്തും സ്ഥലം വിട്ടുകൊടുത്താണ് പാലവുംപാതയും യാഥാര്‍ഥ്യമാവുന്നത്. 21 കോടി ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്‍െറ തറക്കല്ലിടല്‍ 2015 ആഗസ്റ്റ് 20ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്. തുടര്‍ന്ന് ആറ് മാസമാകുമ്പോഴേക്കും നിര്‍മാണ പ്രവൃത്തിയും ആരംഭിച്ചു. 300 മീറ്റര്‍ ദൈര്‍ഘ്യവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് വേണ്ട ഏഴ് തൂണുകളില്‍ മൂന്നെണ്ണത്തിന്‍െറ പണി നടന്നുവരുന്നു. ഇരുകരയിലും ഓരോന്നു വീതവും പുഴയില്‍ അഞ്ചും തൂണുകളാണുണ്ടാവും. രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.