കട്ടുപ്പാറയില്‍ മോഷണ പരമ്പര; അന്തിയുറങ്ങാനാവാതെ നാട്ടുകാര്‍

പുലാമന്തോള്‍: കട്ടുപ്പാറയില്‍ മോഷ്ടാക്കള്‍ വിലസുന്നു. വട്ടക്കണ്ടത്തില്‍ മുസ്തഫയുടെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പണവും കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നോടെയാണ് സംഭവം. വീടിന്‍െറ അടുക്കളവാതില്‍ കമ്പിപ്പാരകൊണ്ട് അടര്‍ത്തിമാറ്റിയ ശേഷം അകത്തുകടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന കുട്ടികളുടെ കാലില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ബാഗില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണും പണവും എടുത്ത മോഷ്ടാവ് അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണം കൂടി കൈക്കലാക്കി. ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ ബഹളം വെച്ചപ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. ഉടനെ പെരിന്തല്‍മണ്ണ പൊലീസില്‍ വിവരം അറിയിച്ചു. പുലര്‍ച്ച അഞ്ചോടെ പൊലീസത്തെി സ്ഥലം പരിശോധിച്ചു. വീട്ടുടമസ്ഥന്‍െറ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് വിരലടയാള വിദഗ്ധരും പൊലീസ് നായയുമായി പരിശോധന നടത്തി. മണംപിടിച്ച നായ് തോട്ടത്തിലൂടെ ഓടിയ ശേഷം റോഡരികില്‍ നിന്നു. രണ്ടു ദിവസം മുമ്പ് അടുത്തുള്ള വീട്ടില്‍ മോഷ്ടാവ് അകത്തു കയറുകയും വീട്ടുകാര്‍ കണ്ടതിനാല്‍ വാതില്‍ പുറത്തേക്കു കുറ്റിയിട്ട് ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. വേറൊരു വീടിന്‍െറ ഓട് പൊളിച്ചു അകത്തുകയറിയതും ഈ ആഴ്ചയിലാണ്. കഴിഞ്ഞയാഴ്ച കനാല്‍ പരിസരത്തെ വീട്ടില്‍നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നിരുന്നു. ഈ വീടുകളെല്ലാം 200 മീറ്റര്‍ ചുറ്റളവില്‍ ഉള്ളതാണെന്നാണ് വസ്തുത. മോഷ്ടാക്കളെ പിടികൂടാന്‍ നിരീക്ഷണമേര്‍പ്പെടുത്തണമെന്നും പൊലീസ് പരിശോധന ശക്തമാക്കണമെന്നുമാണ് പൊതുജനാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.