കോട്ടക്കൽ ജി.എം.യു.പി സ്കൂൾ ഹൈടെക്ക് ആവുന്നു

കോട്ടക്കൽ: നഗരസഭയുടെ തനതു ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിൽ കോട്ടക്കൽ ജി.എം.യു.പി സ്കൂളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ നിർമിക്കുന്ന ക്ലാസ് മുറികളുടെ തറക്കല്ലിടൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ നിർവഹിച്ചു. ചടങ്ങിൽ ഉപാധ്യക്ഷ ബുഷ്റ ഷബീർ, സ്ഥിരംസമിതി അധ്യക്ഷരായ പി. ഉസ്മാൻ കുട്ടി, ടി.വി. സുലൈഖാബി, സാജിദ് മങ്ങാട്ടിൽ, പ്രധാനാധ്യാപകൻ ഉമ്മർകുട്ടി, പി.ടി.എ പ്രസിഡൻറ് ടി.ടി. അക്ബർ, അധ്യാപകരായ പി.കെ. ഹബീബ് ജഹാൻ, ഐ. സലീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.