അരീക്കോട്: സൗദിയിലെ റിയാദിൽ മരണപ്പെട്ട പ്രവാസി മലയാളി ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തിരുത്തിയിൽ വി.പി. ശരീഫ് മോെൻറ വീട് പ്രവാസി കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞുട്ടി പൊന്നാട്, ജില്ല ജനറൽ സെക്രട്ടറി സി.കെ. അബ്ദുസ്സലാം, ഇബാദ് റഹ്മാൻ, കെ.എ. ലത്തീഫ് ഹാജി മൈത്ര എന്നിവരാണ് ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത്. നോർക്ക റൂട്ട്സ് വഴി ശരീഫ് മോെൻറ ബന്ധുക്കൾക്ക് സഹായമെത്തിക്കാൻ ശ്രമിക്കുമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.