ഫണ്ട്​ തട്ടിപ്പ്​; ബി.സി.സി.​െഎ സെക്രട്ടറിക്കെതിരെ കേസ്​

ജാംഷഡ്പുർ: ഝാർഖണ്ഡ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.െഎ) ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിക്കെതിരെ കേസ്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജി.കെ. തിവാരിയാണ് ബിസ്തുപുർ പൊലീസിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. ചൗധരി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരുന്ന കാലത്തെ കൃത്രിമം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. മുൻ രഞ്ജിട്രോഫി താരം ഉജ്ജൽ ദാസി​െൻറ പരാതിയിലാണ് നടപടി. സംസ്ഥാനത്ത് ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾക്ക് 2010 മുതൽ 2015 വരെ ബി.സി.സി.െഎ 196.23 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഫണ്ട് ശരിയായ രീതിയിലല്ല വിനിയോഗിച്ചത്. റാഞ്ചിയിലെ അന്തർദേശീയ സ്റ്റേഡിയം നിർമാണത്തിലും കൃത്രിമം നടന്നതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.