അനുശോചന കൗൺസിൽ ചേർന്നു

പൊന്നാനി: വാർഡ് കൗൺസിലർ സി. അബ്ദുൽ ഖാദറി​െൻറ നിര്യാണത്തിൽ അനുശോചിച്ച് കൗൺസിൽ യോഗം ചേർന്നു. ഒന്നാം വാർഡ് കൗൺസിലറായിരുന്ന സി. അബ്ദുൽ ഖാദർ അസുഖത്തെ തുടർന്നാണ് കഴിഞ്ഞദിവസം മരിച്ചത്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കൗൺസിലിൽ വൈസ് ചെയർപേഴ്സൻ വി. രമാദേവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ, അഷ്റഫ് പറമ്പിൽ, ഷീന സുദേശൻ, റീന പ്രകാശ്, കൗൺസിലർമാരായ അബ്ദുനിസാർ, എ.കെ. ജബ്ബാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, ബാബുരാജ്, ഗംഗാധരൻ എന്നിവർ സംസാരിച്ചു. 'മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം'; മുനിസിപ്പൽതല ആലോചന യോഗം സംഘടിപ്പിച്ചു പൊന്നാനി: 'മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം' കാമ്പയി​െൻറ ഭാഗമായി പൊന്നാനി നഗരസഭയിൽ മുനിസിപ്പൽതല ആലോചന യോഗം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാറി​െൻറ ഹരിത കേരളം മിഷ‍​െൻറ ഭാഗമായാണ് യോഗം വിളിച്ചത്. നഗരസഭയിലെ സാംസ്കാരിക പ്രവർത്തകരും ക്ലബുകളും സ്കൂൾ പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. ആഗസ്റ്റ് ആറുമുതൽ 15 വരെ നടത്തുന്ന ശുചിത്വ ബോധവത്കരണത്തിലും വാർഡ്തല വിവരശേഖരണവും നടത്തും. വാർഡുതല ശുചിത്വ വളൻറിയർമാർക്കുള്ള പരിശീലനം നേരത്തേ നടത്തിയിരുന്നു. ആഗസ്റ്റ് 15നകം മാലിന്യ സംസ്കരണത്തിന് വിപുലമായ പരിപാടി സംഘടിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. യോഗം നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, സംസ്ഥാന റിസോഴ്സ് പേഴ്സനായ ബാലകൃഷ്ണൻ തേറയിൽ, ജില്ല റിസോഴ്സ് പേഴ്സനായ ബിനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.