തിരുവേഗപ്പുറ ഫോക്‌ലോർ പാർക്ക്: ഒന്നാം ഘട്ടം പൂർത്തിയായി

പട്ടാമ്പി: തിരുവേഗപ്പുറ ഫോക്‌ലോർ പാർക്കി​െൻറ ഒന്നാം ഘട്ടം പൂർത്തിയായി. ചുറ്റുമതിൽ, സുരക്ഷ സംവിധാനങ്ങൾ എന്നിവയാണ് പൂർത്തീകരിക്കാനുള്ളത്. ടൂറിസം വകുപ്പി​െൻറ ഫണ്ടുപയോഗിച്ചാണ് നിർമാണം. ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിനായി ഒരുകോടിയാണ് അനുവദിച്ചിരുന്നത്‌. പറയിപെറ്റ പന്തിരുകുലപ്പെരുമയുള്ള തിരുവേഗപ്പുറയിൽ ടൂറിസം പദ്ധതിക്ക് വലിയ സാധ്യതയാണ് കാണുന്നത്. രായിരനെല്ലൂർ മലയും ഭ്രാന്താചലവുമൊക്കെ ബന്ധിപ്പിച്ച് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പുഴയോരത്തുള്ള ഫോക്‌ലോർ പാർക്കും ബോട്ട് സർവിസുമൊക്കെ ഇതി​െൻറ ആദ്യ ഘട്ടമാണ്. ചുറ്റുമതിലും സുരക്ഷ സംവിധാനങ്ങളും ഒരുക്കാൻ എസ്റ്റിമേറ്റ്‌ തയാറാക്കി സർക്കാറിലേക്ക്‌ സമർപ്പിക്കാൻ സ്ഥലം സന്ദർശിച്ച മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ബന്ധപ്പെട്ടവർക്ക്‌ നിർദേശം നൽകി. വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ലക്ഷ്യമിട്ട് എം.എൽ.എ ചെയർമാനും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായും പഞ്ചായത്ത് പ്രതിനിധികളെ അംഗങ്ങളായും ഉൾപ്പെടുത്തി പ്രോജക്ട് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചതായി എം.എൽ.എ അറിയിച്ചു. ചിത്രം: തിരുവേഗപ്പുറ ഫോക്‌ലോർ പാർക്ക് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.