മലപ്പുറം: ജില്ലയിൽ വിപണിയിലുള്ള രണ്ട് വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് ഗുണനിലവാരമില്ലെന്ന് ഫുഡ് അനലിസ്റ്റിെൻറ പരിശോധന റിപ്പോർട്ട്. കെ.എം.ടി വെളിച്ചെണ്ണ (ബാച്ച് നമ്പർ. 001 ജൂൺ/2017) വിഷ്ണു ഓയിൽ മിൽസ്, ഈരാറ്റകുളം പാലക്കാട്, കോക്കോ േഡ്രാപ്സ് (ബാച്ച് നമ്പർ. ടി.കെ1, 20 ജൂൺ/2017) നയൻ സ്റ്റാർ അസോസിയേറ്റ്സ്, ഉദുമലൈ റോഡ്, മക്കിനാംപട്ടി, പൊള്ളാച്ചി എന്നീ ബ്രാൻഡുകളാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ േകാഴിക്കോട് റീജനൽ അനലറ്റിക്കൽ ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് മായം കണ്ടെത്തിയത്. ഇവയിൽ പാംകർണൽ ഒായിൽ ചേർത്തതായാണ് കണ്ടെത്തൽ. ഇവക്കെതിരെ നിയമനടപടി സ്വീകരിക്കും. തെറ്റിദ്ധരിപ്പിക്കുന്ന ലേബൽ പതിപ്പിച്ച ഇവ പൊതുജനങ്ങൾ ഉപയോഗിക്കരുതെന്ന് മലപ്പുറം ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് രണ്ടാഴ്ച മുമ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് മായംചേർത്ത വെളിച്ചെണ്ണ പാക്കറ്റുകൾ പിടികൂടിയത്. വിവിധ പേരുകളിൽ ബില്ലിലാതെയാണ് ഇവ കടകളിൽ നൽകുന്നത്. കടക്കാർക്ക് ഉയർന്ന മാർജിൻ നൽകിയാണ് വിൽപന. പാംകർണൽ ഒായിലിന് വിപണിയിൽ കിലോക്ക് 50-60 രൂപയേയുള്ളൂ. കിലോക്ക് 150-160 രൂപ വിലയുള്ള വെളിച്ചെണ്ണയിൽ മായംചേർക്കാൻ ഇത് വ്യാപകമായി ഉപയോഗിക്കുന്നതായാണ് കെണ്ടത്തൽ. നാലു ബ്രാൻഡുകളിൽകൂടി മായം ചേർത്തതായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്്. ഇവക്കെതിരെ ഉടൻ തുടർനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.