അനുസ്മരണവും ഓട്ടന്തുള്ളലും

ഷൊർണൂർ: രാമായണ മാസാചരണത്തി​െൻറ ഭാഗമായി കേരള കലാമണ്ഡലത്തിൽ സാംസ്കാരിക -അക്കാദമിക പരിപാടികൾ ആരംഭിച്ചു. ഇതോടനുബന്ധിച്ച് പൈങ്കുളം രാമചാക്യാരെ അനുസ്മരിച്ചു. പ്രഫ. കെ.പി. ശങ്കരൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ഡോ. എം.ആർ. രാഘവവാര്യർ, ഡോ. സി.എം. നീലകണ്ഠൻ എന്നിവർ പ്രഭാഷണം നടത്തി. കലാമണ്ഡലം ജ്യോതി ഓട്ടന്തുള്ളൽ അവതരിപ്പിച്ചു. നൃത്തനൃത്യങ്ങളും അരങ്ങേറി. വെള്ളിയാഴ്ച ഡോ. കെ.കെ. സുന്ദരേശൻ, പ്രഫ. എം. തോമസ് മാത്യു എന്നിവർ പ്രഭാഷണം നടത്തും. രാത്രി എട്ടരക്ക് ശ്രീരാമ പട്ടാഭിഷേകം കഥകളി അരങ്ങേറും. പടം: രാമായണ മാസാചരണത്തി​െൻറ ഭാഗമായി കേരള കലാമണ്ഡലത്തിൽ ജ്യോതി അവതരിപ്പിച്ച ഓട്ടന്തുള്ളൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.