സി. വാസുദേവ മേനോൻ അനുസ്മരണ സമ്മേളനം

പാലക്കാട്: സി. വാസുദേവമേനോ‍​െൻറ 24ാം അനുസ്മരണ സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. മുരളി കെ. താരേക്കാട്, എം.കെ. കണ്ണൻ, കെ.എ. ചന്ദ്രൻ, ഇയ്യങ്കോട് ശ്രീധരൻ, പി. മാധവൻ, വി. കൃഷ്ണൻകുട്ടി, എം. ലക്ഷ്മണൻ, എൻ. ഭാസ്കരൻ, കെ. വാസുദേവൻ നായർ, ഹംസ, ടി.കെ. ജഗന്നിവാസൻ, ടി.എൻ. ചാമിയപ്പൻ, ടി.എ. രവി എന്നിവർ സംസാരിച്ചു. പനി ക്ലിനിക് സംഘടിപ്പിച്ചു കോങ്ങാട്: ഗ്രാമപഞ്ചായത്ത്, സാമൂഹികാരോഗ്യ കേന്ദ്രം, കേരള മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ എന്നിവ ചേർന്ന് പെരിങ്ങോട് സംഘടിപ്പിച്ച പനി ക്ലിനിക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ബിന്ദു അധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. സുഷമ, ഡോ. എം.ആർ. ലീനകുമാരി, ഡോ. കെ.എ. പ്രജിഷ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ഹരിദാസ്, പബ്ലിക് ഹെൽത്ത് നഴ്സ് പി. ബേബി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. പ്രസാദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ എം. അമ്മിണി, സോളി തോമസ്, പി.കെ. നിർമല, പി. പത്മിനി, കെ.കെ. സൗമ്യ എന്നിവർ ക്ലിനിക്കിന് നേതൃത്വം നൽകി. ഡോ. ലീനകുമാരി, ഹരിപ്രകാശ് എന്നിവർ സംസാരിച്ചു. കാമ്പയിൻ ജില്ലതല പ്രചാരണ ഉദ്ഘാടനം പാലക്കാട്: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ‍​െൻറ പ്രചാരണ ഭാഗമായി ഐ.എസ്.എം സംഘടിപ്പിക്കുന്ന 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന കാമ്പയി‍​െൻറ ജില്ലതല പ്രചാരണം വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ‍ൻ ജില്ല കൺവീനർ റഷീദ് കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഷാജി കൊടുന്തിരപ്പുള്ളി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ ഇബ്നുസലീം, കെ.എം. നൗഫൽ, ഫൈസൻ മൗലവി, വി.എം. ബഷീർ, റിയാസ് മേപ്പറമ്പ്, മുജീബ് കൊടുവായൂർ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് അഞ്ച് , ആറ് തീയതികളിൽ മണ്ണാർക്കാട് നടക്കുന്ന ജില്ല ലീഡേഴ്സ് ക്യാമ്പ് എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.